ബജാജ്​ ഡോമിനർ 250 ഇന്ത്യൻ വിപണിയിൽ

ബജാജി​​​െൻറ സ്​പോർട്​സ്​ ബൈക്ക്​ ഡോമിനർ 250 ഇന്ത്യൻ വിപണിയിലെത്തി. 1.60 ലക്ഷമാണ്​ ബൈക്കി​​​െൻറ ഷോറും വില. ഡോമ ിനർ 400നേക്കാളും 30,000ത്തോളം രൂപ കുറവാണ്​ പുതിയ മോഡലിന്​. ഡോമിനർ 250യുടെ ബുക്കിങ്​ നേരത്തെ തന്നെ ബജാജ്​ ആരംഭിച്ചി രുന്നു.

248.8 സി.സി ഫ്യുവൽ ഇൻജക്​റ്റഡ്​ സിംഗിൾ സിലിണ്ടർ എൻജിനാണ്​ ഡോമിനർ 250യുടെ ഹൃദയം. 8500 ആർ.പി.എമ്മിൽ 27 എച്ച്​.പി കരുത്തും 6500 ആർ.പി.എമ്മിൽ 23.5 എൻ.എം ടോർക്കും എൻജിൻ നൽകും. ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതാണ്​ എൻജിൻ. സ്ലിപ്പർ ക്ലച്ചുള്ള ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. മണിക്കൂറിൽ 132 കിലോ മീറ്ററാണ്​ പരമാവധി വേഗത. 0-100 വേഗത കൈവരിക്കാൻ കേവലം 10.5 സെക്കൻഡ്​ മതിയാകും.

180 കിലോ ഗ്രാമാണ്​ ഡോമിനർ 250യുടെ ഭാരം. ഡോമിനർ 400മായി താരതമ്യം ചെയ്യു​േമ്പാൾ ഭാരം നാല്​ കിലോ ഗ്രാം കുറവാണ്​. മുൻ വശത്ത്​ 37 എം.എം യു.എസ്​.ഡി ഫ്രണ്ട്​ ഫോർക്ക്​ ടെലിസ്​കോപിക്​ സസ്​പെൻഷനും പിന്നിൽ മൾട്ടി സ്​റ്റൈപ്പ്​ അഡ്​ജസ്​റ്റബിൾ മോണോ ഷോക്ക്​ സസ്​പെൻഷനുമാണ്​ നൽകിയിരിക്കുന്നത്​. 17 ഇഞ്ച്​ ടൂബ്​ലെസ്സ്​ ടയറുകളാണ്​ ഉള്ളത്​. 300 എം.എം ഡിസ്​ക്​ ബ്രേക്ക്​ മുന്നിലും 230 എം.എം ഡിസ്​ക്​ ബ്രേക്ക് പിന്നിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസും ബൈക്കിലുണ്ട്​.

Tags:    
News Summary - Bajaj Dominar 250 Launched In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.