ബി.എസ്​ 6 നിലവാരത്തിൽ ഹോണ്ട ആക്​ടീവ 6ജി

ആറാം തലമുറ ഹോണ്ട ആക്​ടീവ ഇന്ത്യൻ വിപണിയിലെത്തി. ബി.എസ്​ 6 നിലവാരം പാലിക്കുന്ന എൻജിനുമായാണ്​ ആക്​ടീവയുടെ വരവ് ​. ഡിസൈനിലെ മാറ്റങ്ങളും പുതിയ ഫ്യുവൽ ഇൻജെക്​റ്റഡ്​ എൻജിനുമാണ്​ ആക്​ടീവയിലെ പ്രധാനമാറ്റം.

ബി.എസ്​ 6 നിലവാരം പാലിക്കുന്നതിനായി ഫ്യുവൽ ഇൻജെക്​റ്റഡ്​ എൻജിനാണ്​ ആക്​ടീവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. സൈലൻറ്​ എ.സി.ജി എൻജിൻ സ്​റ്റാർട്ടർ മോ​ട്ടോറും ഹോണ്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്​. പുതിയ എൻജിൻ 10 ശതമാനം അധിക ഇന്ധനക്ഷമത നൽകും. അതേസമയം, പുതിയ എൻജിനിന്​ കരുത്ത്​ കുറവാണ്​. 8000 ആർ.പി.എമ്മിൽ 7.68 ബി.എച്ച്​.പി കരുത്തും 5250 ആർ.പ.എമ്മിൽ 8.79 എൻ.എം ടോർക്കും നൽകും.

പുതിയ മോഡലിൽ ടയറിൻെറ വലിപ്പം ഹോണ്ട കൂട്ടിയിട്ടുണ്ട്​. 12 ഇഞ്ച്​ ടയറാണ്​ ആക്​ടീവ 6ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മുൻവശത്ത്​ ടെലിക്​കോപിക്​ സസ്​പെൻഷനും പിന്നിൽ ത്രി സ്​റ്റെപ്​ അഡ്​ജസ്​റ്റബിൾ സസ്​പെൻഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്​.

അനലോഗായ സ്​പീഡോമീറ്ററും ഫ്യുവൽ മീറ്ററുണ്​. എൻജിൻ സ്​റ്റാർട്ട്​ ആൻഡ്​ സ്​റ്റോപ്​ കീ, മൾട്ടി ഫങ്​ഷണൽ ഇഗ്​നിഷൻ കീ എന്നിവയും സവിശേഷതകളാണ്​. ഇന്ധനം നിറക്കാനായി സ്​കൂട്ടറിന്​ പിന്നിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്​. മുന്നിലുള്ള റിമോട്ട്​ സ്വിച്ച്​ ഉപയോഗിച്ച്​ സീറ്റും ഇന്ധനം നിറക്കാനുള്ള പിന്നിലെ ഭാഗവും തുറക്കാം.

Tags:    
News Summary - 2020 Honda Activa 6G: All You Need To Know-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.