സൂപ്പർ ബൈക്കുകളിൽ പോരാട്ടം കടുപ്പിച്ച്​ വെർസസ്​

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പോരാട്ടം കടുക്കുകയാണ്​. ​ഉയർന്ന മൈലേജും വിലക്കുറവുമുള്ള ബജറ്റ്​ മോ​േട്ടാർ ബൈക്കുകൾ കൂടുതലായി വിറ്റുപോകുന്ന ഇന്ത്യൻ വിപണിയിൽ ഇപ്പോൾ സൂപ്പർ ബൈക്കുകൾക്കും ആരാധകരേറെയാണ്​​. സൂപ്പർ ബൈക്കുകളോടുള്ള ആരാധകരുടെ ഇൗ ഇഷ്​ടം മനസിലാക്കി നിരവധി കമ്പനികളാണ്​ പുതു മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്​. ഇൗ നിരയിലേക്ക്​ തന്നെയാണ്​ കാവസാക്കി വെർസസ്​ 650യുടെ പുതുതലമുറയും എത്തുന്നത്​.

വെർസസി​​െൻറ പുതിയ പതിപ്പിൽ​ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഇല്ല. പുതിയ കളർ തീമിലാണ്​ വെർസസ്​ വിപണിയിലെത്തുന്നത്​. കറുപ്പ്​, പച്ച നിറങ്ങളുടെ സംയോജനമാണ്​ ബൈക്കിൽ കാണാനാവുക. ഗ്രേ നിറത്തിലുള്ളതാണ്​ ഇന്ധന ടാങ്ക്​. സുസുക്കി വി-സ്​റ്റോം 650 എക്​സ്​ ടി വിപണിയിലെത്തിയതിന്​ പിന്നാലെയാണ്​ കാവസാക്കിയും പുതിയ ബൈക്ക്​ നിരത്തിലെത്തിക്കുന്നത്​.

649 സി.സി പാരലൽ ട്വിൻ ലിക്വിഡ്​ കൂൾഡ്​ എൻജിനാണ്​ ബൈക്കിന്​ കരുത്തേകുന്നത്​. 67.4 ബി.എച്ച്​.പി കരുത്തും 64 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ്​ സ്​പീഡാണ്​ ഗിയർ ബോക്​സ്​. മുന്നിൽ യു.എസ്​.ഡി ഫോർക്ക്​ സസ്​പെൻഷനും പിന്നിൽ മേ​ാ​േണാഷോക്ക്​ സസ്​പെൻഷനും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​​. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസും നൽകിയിരിക്കുന്നു.

17 ഇഞ്ച്​ അലോയ്​ വീലോട്​ കൂടി വിപണിയിലെത്തുന്ന വെർസസിന്​ 6.80 ലക്ഷം രൂപയാണ്​ പ്രാരംഭ വില. എ.ബി.എസ്​ ഉള്ള മോഡലിന്​ 7.46 ലക്ഷവും നൽകണം.

Tags:    
News Summary - 2019 Kawasaki Versys 650 Launched In India; Priced At ₹ 6.69 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.