മുഖം മിനുക്കി സ്​കോർപ്പിയോ 14നെത്തും

ഇന്ത്യൻ വിപണിയുടെ എസ്​.യു.വി പ്രണയം തുടങ്ങുന്നത്​ സ്​കോർപിയോയിൽ നിന്നാണ്​. ഇൗ പ്രണയം തിരിച്ചറിഞ്ഞ്​ പിന്നീട്​ കൂടുതൽ വാഹന നിർമാതാക്കൾ എസ്​.യു.വികളുമായി കളംവാണതോടെ മഹീന്ദ്രയുടെ കരുത്തന്​ കാലിടറി. എങ്കിലും പെ​െട്ടന്ന്​ തോറ്റുകൊടുക്കാൻ തയാറല്ലെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ സ്​കോർപിയോ. നിരവധി മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ രണ്ടാം വരവിന്​ ഒരുങ്ങുകയാണ്​ സ്​കോർപിയോ​. നവംബർ 14ന്​ സ്​കോർ​പിയോയുടെ പുതിയ പതിപ്പിനെ മഹീന്ദ്ര വിപണിയിലെത്തിക്കും​.

പുതിയ സ്​കോർ​പിയോയുടെ മാറ്റങ്ങൾ ഗ്രില്ലിൽ നിന്ന്​ തുടങ്ങുന്നു. പുതിയ സെവൻ ​സ്​ലേറ്റ്​ ഫ്രണ്ട്​ ഗ്രില്ല്​ ജിപ്പിനെ അനുസ്​മരിപ്പിക്കും. ബംബറും ചെറുതായൊന്ന്​ മാറ്റിയിട്ടുണ്ട്​. പുതിയ ഡിസൈനിലുള്ള 5 സ്​പോക്ക്​ അലോയ്​ വീലാണ്​ കാറിന്​ നൽകിയിരിക്കുന്നത്​. ഇൻറഗ്രേറ്റഡ്​ ടേൺ ഇൻഡിക്കേറ്ററുകൾ, പുതിയ ടെയിൽഗേറ്റ്​ എന്നിവയാണ്​ വാഹനത്തി​​​​െൻറ മറ്റ്​ പ്രധാന പ്രത്യേകതകൾ. അകത്തളത്ത്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ്​ ഒാ​േട്ടാ ഉൾപ്പടെയുള്ള കണക്​ടിവിറ്റി സംവിധാനങ്ങള​ും ഇൻഫോടെയിൻമ​​​െൻറ്​ സിസ്​റ്റത്തിനൊപ്പം പ്രതീക്ഷിക്കാം.

സ്​കോർപിയോയുടെ ഹൃദയത്തിൽ മാറ്റമുണ്ടാവാനിടയില്ലെന്നാണ്​ സൂചനകൾ. 2.2 ലിറ്റർ ഹവാക്​ ഡീസൽ എൻജിനാവും സ്​കോർപിയോക്ക്​ കരുത്ത്​ പകരുക. 20 ബി.എച്ച്​.പി അധിക കരുത്ത്​ എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. 140 ബി.ജെ.പിയാകും ആകെ കരുത്ത്​. ഒാ​േട്ടാമാറ്റിക്​, മാനുവൽ ട്രാൻസ്​മിഷനുകളിൽ സ്​കോർപിയോ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ. എന്നാൽ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

Tags:    
News Summary - 2017 Mahindra Scorpio Facelift Launch Date Announced-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.