വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 30 ശതമാനംവരെ വര്‍ധിപ്പിച്ചു

മോട്ടോര്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക 30 ശതമാനം വരെ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പ്രീമിയം വര്‍ധന നടപ്പാക്കി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ) ഉത്തരവായി. ടൂ വീലര്‍ മുതല്‍ കൂറ്റന്‍ ട്രക്കുകള്‍ വരെയുള്ള എല്ലാത്തരം വാഹനങ്ങള്‍ക്കും വര്‍ധനവ് ബാധകമാക്കിയിട്ടുണ്ട്. ലഭിക്കുന്ന പ്രീമിയം തുകയെക്കാള്‍ പതിന്മടങ്ങ് സംഖ്യ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിയുണ്ടാകുന്നതായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐ.ആര്‍.ഡി.എ മുമ്പാകെ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

ഡല്‍ഹിയില്‍ കേവലം1000 രൂപ ഇന്‍ഷുറന്‍സ് അടച്ച കാര്‍ അപകടത്തില്‍ ഡോക്ടര്‍ മരിച്ച കേസില്‍ 26 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇത്തരം പല കേസുകളും ചൂണ്ടിക്കാട്ടി 175 ശതമാനം വരെ തുക വര്‍ധനവാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിരത്തുകളിലോടുന്ന ലക്ഷക്കണക്കിന് വാഹനങ്ങളില്‍ എല്ലാം തന്നെ ഐ.ആര്‍.ഡി.എയുടെ നിരക്ക് പ്രകാരം പ്രീമിയം തുക കൃത്യമായി അടക്കുന്നവയാണ്. ഇവയില്‍ 15 ശതമാനം പോലും നഷ്ടപരിഹാരം അവകാശപ്പെടുന്ന തരത്തിലുള്ള പ്രശ്നങ്ങളില്‍ പെടുന്നില്ല എന്നതാണ് വസ്തുത. അതേസമയം കുറഞ്ഞ പ്രീമിയം അടച്ച വാഹനങ്ങള്‍ പ്രശ്നത്തില്‍ പെടുമ്പോള്‍ വന്‍ തുക നല്‍കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രീമിയം സംഖ്യ വര്‍ധിപ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാശി പിടിക്കുന്നതെന്ന് വാഹന ഉടമകള്‍ പറയുന്നു.

പുതുതായി നിലവില്‍ വന്ന നിരക്ക് താഴെ. വിവിധ വാഹനങ്ങളുടെ ശേഷി, പഴയ നിരക്ക്, പുതിയ നിരക്ക് എന്നീ ക്രമത്തില്‍ കാറുകള്‍-1000 സി.സി: 784 (1468),1500 സി.സി വരെ: 925 (1598), 1500 സി.സിക്കു മുകളില്‍: 2853 (4931)ടൂ വീലര്‍-75 സി.സി: 350 (519), 150 സി.സി വരെ 357 (538), 350 സി.സി വരെ 355 (554), 350 സി.സിക്കു മുകളില്‍ 680 (884)പൊതുചരക്ക് വാഹനം-ത്രീ വീല്‍ അല്ലാത്തവ- 7500 കെ.ജി-10902 (14390), 12000 കെ.ജി വരെ-11640 (15365), 20000 കെ.ജി വരെ- 12394 (19632), 40000 കെ.ജി വരെ-12478 (19766)40000 കെ.ജിക്ക് മുകളില്‍-12529 (19846)സ്വകാര്യ ചരക്ക് വാഹനം-ത്രീ വീല്‍ അല്ലാത്തവ: 7500 കെ.ജി-(8721), 12000 കെ.ജി വരെ- (8868),  20000 കെ.ജി വരെ-(8972), 40000 കെ.ജി വരെ: 11621 (11149) 40000 കെ.ജിക്ക് മുകളില്‍-1302 (13879)ത്രീ വീലര്‍ പൊതു ചരക്ക് വാഹനം-3415 (4733) ത്രീ വീലര്‍ സ്വകാര്യ ചരക്ക് വാഹനം-2928(4071)ട്രാക്ടര്‍ ട്രെയിലര്‍-380 (483), മറ്റ് ട്രെയിലറുകള്‍-930 (1238)ആറ് യാത്രക്കാര്‍ വരെയുള്ള നാല് ചക്ര വാടക വാഹനം-1000 സി.സി വരെ 3059 (4920), 1500 സി.സി വരെ: 4779 (6726), 1500 സി.സിക്കുമുകളില്‍: 5543(8915)ആറില്‍ കൂടുതല്‍ യാത്രക്കാര്‍ വരെയുള്ള നാല് ചക്ര വാഹനം-(8235)ആറ് യാത്രക്കാര്‍ വരെയുള്ള മുച്ചക്ര വാടക വാഹനം- (1333)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.