സുരക്ഷിത യാത്രക്ക് പുതുനിയമങ്ങള്‍

സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ളെങ്കില്‍ ബീപ് ശബ്ദമുണ്ടാക്കി ഓര്‍മപ്പെടുത്തുന്ന അലാറം മുതല്‍ എയര്‍ബാഗുകള്‍ വരെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമാക്കുന്നു. ആന്‍റി ലോക് ബ്രേക്കിങ് സിസ്റ്റം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം എന്നിവയും ഇനി മുതല്‍ എല്ലാ പുതിയ വാഹനങ്ങളിലും വേണം. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം ജീവപൊലിയുന്ന ലോകത്തെ ഏറ്റവും അപകടം പിടിച്ച ഇന്ത്യന്‍ നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

അപകട ആഘാത പരിശോധനയില്‍ നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള പല കാറുകളും അമ്പേ പരാജയപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കാര്‍ വിലയിരുത്തല്‍ പദ്ധതിയുടെ ചുവടുപിടിച്ചുള്ള ദേശീയ കാര്‍ അസസ്മെന്‍റ് പ്രോഗ്രാം (എന്‍.സി.എ.പി) അടുത്ത വര്‍ഷം ആദ്യം പ്രഖ്യാപിക്കും. കാറുകളുടെ രൂപഘടന യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ച മാതൃകയിലാക്കാനും നിര്‍ദേശമുണ്ട്.  2015 ഒക്ടോബര്‍ മുതല്‍ ഇത്തരം സംവിധാനങ്ങളോടെ മാത്രമേ കാറുകള്‍ വിപണിയിലത്തെൂ. മുമ്പു വാങ്ങിയ കാറുകളില്‍ ഇവ ഘടിപ്പിക്കാന്‍ രണ്ടു വര്‍ഷത്തെ കാലാവധി കൂടി അനുവദിക്കും. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വാഹനസുരക്ഷാ നിയമങ്ങളിലും ഇതിനു അനുബന്ധമായ നിര്‍ദേശമുണ്ടാകും. പുതിയ ക്രമീകരണങ്ങള്‍ വരുന്നതോടെ കാര്‍ വിലയില്‍ മുപ്പതിനായിരത്തിലേറെ രൂപയുടെ വര്‍ധനയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.