റെനോ ട്രൈബർ പരിഷ്​കരിച്ചു; ഇരട്ട നിറങ്ങളും സ്റ്റിയറിങിലെ ഓഡിയോ നിയന്ത്രണങ്ങള​ും ഉൾപ്പെടുത്തി

പരിഷ്​കരിച്ച​ കോമ്പാക്​ട്​ സെവൻ സീറ്റർ ​ട്രൈബറിനെ അവതരിപ്പിച്ച്​ റെനോ. നിരവധി അധിക സവിശേഷതകളും ഡ്യുവൽ-ടോൺ നിറങ്ങളും ഉൾപ്പെടുത്തിയാണ്​ അപ്​ഡേറ്റഡ്​ വാഹനം എത്തിയിരിക്കുന്നത്​. പുതിയ ട്രൈബറിന്​ 5.30 ലക്ഷം രൂപയിൽ ആരംഭിച്ച് 7.82 ലക്ഷം വരെ (എക്‌സ്‌ഷോറൂം, ദില്ലി)വിലവരും. ഡ്യുവൽ-ടോൺ വേരിയന്‍റുകൾക്ക് കറുത്ത മേൽക്കൂരയും വിംഗ് മിററുകളും ലഭിക്കും. ട്രൈബർ ആർ‌.എക്‌സ്.​ഇസഡ്​ വേരിയന്‍റിന്​ വിങ്​ മിറർ മൗണ്ടഡ്​ ടേൺ ഇൻഡിക്കേറ്ററുകളും സ്റ്റിയറിങിൽ വിവിധ നിയന്ത്രണങ്ങളും ലഭിക്കുന്നു.


ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റിന്‍റെ കൂട്ടിച്ചേർക്കലും എടുത്തുപറയേണ്ടതാണ്​. ഇരട്ട നിറമുള്ള വാഹനത്തിന്​ സ്റ്റാൻഡേർഡ് ആർ‌.എക്‌സ്.​ഇസഡിനേക്കാൾ 17,000 രൂപ കൂടുതൽ വിലനൽകേണ്ടിവരും. സിഡാർ ബ്രൗൺ എന്ന പുതിയൊരു നിറവും വാഹനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​. എഞ്ചിനിൽ മാറ്റങ്ങമൊന്നുമില്ല. 72 എച്ച്പി, 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിനുള്ളത്​.


അഞ്ച്​ സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സാണ്​ ട്രൈബറിൽ. ട്രൈബറിന്റെ ഏറ്റവും അടുത്ത എതിരാളി ഡാറ്റ്സൺ ഗോ + (4.25-6.99 ലക്ഷം രൂപ) ആണ്. വിലയുടെ കാര്യത്തിൽ, അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത മാരുതി സുസുക്കി സ്വിഫ്റ്റ് (5.73-8.41 ലക്ഷം രൂപ), ഫോർഡ് ഫിഗോ (5.64-7.09 ലക്ഷം രൂപ), ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് (രൂപ 5.19-7.86 ലക്ഷം), മാരുതി എർട്ടിഗ (7.69-10.47 ലക്ഷം രൂപ) പോലുള്ള വാഹനങ്ങളും ട്രൈബറിന്​ ബദലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.