പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നവരാത്രി സീസണിൽ യാത്രാവാഹനങ്ങളുടെ വില്പന മുൻ വർഷത്തെ അപേക്ഷിച്ച് 34 ശതമാനമായി വർധിച്ചു. സെപ്റ്റംബർ 22 മുതൽ 30 വരെ 2,17,744 വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം 1,61,443 യൂനിറ്റായിരുന്നു ഈ കാലയളവിലെ വിൽപനയെന്ന് ഡീലർമാരുടെ സംഘടനയായ എഫ്.എ.ഡി.എ അറിയിച്ചു.
ജി.എസ്.ടി നിരക്കിലുണ്ടായ ഇളവാണ് വിൽപനക്ക് കുതിപ്പേകിയത്. സെപ്റ്റംബറിലെ മൊത്ത വിൽപന 2,99,369 യൂനിറ്റായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 12,08,996 യൂനിറ്റായിരുന്ന ഇരുചക്രവാഹനങ്ങളുടെ വില ഈ സെപ്റ്റംബറിൽ 12,87,735 ആയി. അതേസമയം മുച്ചക്ര വാഹനങ്ങളുടെ സെപ്റ്റംബറിലെ റീട്ടെയ്ൽ വില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം ഇടിവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.