ഫുജൈറ: യു.എ.ഇയിലെ പ്രമുഖ വാഹന വിതരണക്കാരായ ജർമൻ ടെക് മോട്ടോഴ്സിന്റെ പുതിയ ഷോറൂം നവംബർ 25ന് ഫുജൈറയിൽ തുറക്കും. ചൈനീസ് വാഹനമായ ബെയ്കിന്റെ ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് ആറിന് ഫുജൈറ ഡിജിറ്റൽ ഡിപാർട്ട്മെന്റ് ഡയറക്ടർ ശൈഖ് എൻജിനീയർ മുഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി നിർവഹിക്കും.
യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. യു.എ.ഇയിലെ വടക്കൻ എമിറേറ്റിൽ ചൈനയിലെ ഹോങ് ചി കാറുകളുടെ ഔദ്യോഗിക ഡീലറാണ് ജർമൻ ടെക് മോട്ടോഴ്സ്. ഇത് കൂടാതെയാണ് മറ്റൊരു ചൈനീസ് ബ്രാൻഡായ ബെയ്ക് കാറുകളുടെ സബ് ഡീലർഷിപ്പുകൂടി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കൂടിയാണ് പുതിയ ഷോറൂമിൽ നടക്കുക. ചടങ്ങിൽ ജർമൻ മോട്ടോഴ്സ് എം.ഡി മണികണ്ഠൻ കാവശേരി, ചെയർമാൻ പാണക്കാട് റാശിദ് അലി ശിഹാബ് തങ്ങൾ, ജർമൻ ടെക് മോട്ടോഴ്സ് പാർട്ണർ ജാസിം അൽദർമകി, സി.എഫ്.ഒ ജിബിൻ അബ്രഹാം, ജി.എം ദീപക് മേനോൻ, അൽ ഷാലി മോട്ടോ ട്രേഡിങ് എൽ.എൽ.സി സ്ഥാപകനും ചെയർമാനുമായ മർവാൻ അൽ ഷാലി, മാനേജിങ് ഡയറക്ടർ ഗാരിത് ബർണറ്റ് ജോൺസ്, ഗ്രൂപ് ജനറൽ മാനേജർ അമീർ ഷഫീഖ്, ഗ്രൂപ് ഫിനാൻസ് മാനേജർ മുഹമ്മദ് റിജാസ്, നാഷനൽ സെയിൽസ് മാനേജർ സമീർ കുൽകർണി, ഗ്രൂപ് സർവിസ് മാനേജർ മുഹമ്മദ് ഫായിദ്, ഗ്രൂപ് മാർക്കറ്റിങ് മാനേജർ സലിൽ ഖൽഫായ്, ഗ്രൂപ് ഓപറേഷൻസ് മാനേജർ സുബൈർ തയ്യിൽ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.