കള്ളനെ പേടിച്ച് പുതിയ വാഹനം പുരപ്പുറത്ത് കയറ്റി; പാർക്ക് ചെയ്തത് ക്രെയിൻ ഉപയോഗിച്ച്

പട്ന: പുത്തൻ എസ്.യു.വി വാങ്ങി ജോലി സ്ഥലമായ ഇസ്രായേലിലേക്ക് മടങ്ങിയ ഉടമ മനോജ് യാദവിന് മനസ്സമാധാനം കിട്ടുന്നില്ല. വണ്ടി കള്ളൻമാർ അടിച്ചുമാറ്റുമോ എന്ന് പേടി. നാട്ടിലുള്ള ബന്ധുക്കൾക്കും ഇതോർത്ത് ഉറക്കമില്ല. ഒടുവിൽ ആരും ചെയ്യാത്ത ഒരുു ഒരു പരിഹാരം അവർ കണ്ടു​പിടിച്ചു.

വാഹനം വീടിന്റെ രണ്ടാംനിലയിൽ പാർക്ക് ചെയ്യുക. ചുമ്മാതങ്ങ് ഓടിച്ചുകയറ്റി പാർക്ക് ചെയ്യാൻ രണ്ടാം നിലയിലേക്ക് റോഡൊന്നുമില്ല. അപ്പോൾ അതിനും വഴി ക​ണ്ടെത്തി. ക്രെയിൻ ഉപയോഗിച്ച് വാഹനം തൂക്കിയെടുത്ത് മുകളിൽ വെക്കുക. ഇപ്പോൾ ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.

ബിഹാറിലെ ഗോപാൽഗഞ്ചിലുള്ള മനോജ് യാദവിന്റെ വീടിന്റെ രണ്ടാം നിലയിലോണ് ക്രെയിൻ ഉപയോഗിച്ച് കാർ പാർക്ക് ചെയ്തത്. വാഹനം ഉയർത്തി വീടിന്റെ മുകളിൽ വയ്ക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം മാധ്യമങ്ങളിൽ വാർത്തയായത്.

ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് വാഹനം സംരക്ഷിക്കാൻ ഒരു ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. ഇദ്ദേഹം ജോലി ഉപേക്ഷിച്ച് പോയതോടെയാണ് ക്രെയിൻ ഉപയോഗിച്ച് പുരപ്പുറത്ത് സൂക്ഷിച്ചുവെക്കാൻ തീരുമാനിച്ചത്. 

Full ViewFull View

Tags:    
News Summary - Fearing theft, man parks vehicle on roof with crane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.