ചെക്ക് പ്രീമിയം സെഡാൻ സ്വന്തമാക്കി യുവതാരം നസ്‌ലിൻ

സ്കോഡയുടെ പ്രീമിയം സെഡാനായ സൂപ്പർബ് സ്വന്തമാക്കിയിക്കുകയാണ് യുവതാരം നസ്‌ലിൻ. ഡെലിവറി ചെയ്യുന്ന വിഡിയോ സഹിതം ഇ.വി.എം സ്കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം ആരാധകരുമായി പങ്കുവെച്ചത്. സൂപ്പർബിനെ സ്കോഡ വിപണിയിൽ നിന്ന് പിൻവലിച്ചതിനാൽ അവസാന കാറുകളിലൊന്നാണ് നസ്‌ലിൽ വാങ്ങിയത്.

മൂന്നാം തലമുറ സൂപ്പർബിന്റെ മുഖം മിനുക്കിയ പതിപ്പാണ് താരം സ്വന്തമാക്കിയത്. 188 ബി.എച്ച്.പി കരുത്തും 320 എൻ.എം ടോർക്കുമുള്ള 2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.7 സ്പീഡ് ഡി.സി.ടി ഗിയർബോക്സാണുള്ളത്. ഏകദേശം 34 ലക്ഷം രൂപ(എക്സ്ഷോറൂം) മുതലാണ് വില.

2004ൽ ആണ് സൂപ്പർബ് എന്ന പ്രീമിയം സെഡാനെ ചെക്ക് റിപ്പബ്ലിക് കാർ നിർമാതാക്കളായ സ്കോഡ ഇന്ത്യൻ വിപണിയിലെത്തിച്ചത്. എന്നാൽ 2023 ജൂണിൽ വാഹനം നിരത്തുകളിൽ നിന്നും കമ്പനി പിൻവലിച്ചു. ഈ വർഷം ഏപ്രിലിൽ സ്‌കോഡ ഒക്ടാവിയയെ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയതിന് പിന്നാലെയാണിത്.

സൂപ്പർബ് സെഡാൻ നിർത്തിയതോടെ ബ്രാൻഡിൽ നിന്ന് രാജ്യത്തുള്ള ഏക സെഡാൻ സ്ലാവിയ ആണ്. കൂടാതെ കുശാക്ക്, കൊടിയാക് എന്നീ മറ്റ് രണ്ട് മോഡലുകളാണ് ഇന്ത്യയിൽ സ്‌കോഡക്കുള്ളത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലാണ് നിലവിൽ സ്‌കോഡ. അതേസമയം, ഈ വർഷം അവസാനത്തോടെ പുതുതലമുറ സൂപ്പർബ്, ഒക്ടാവിയ സെഡാനുകൾ സ്കോഡ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിലേക്ക് പുതിയ മോഡലുകൾ എപ്പോൾ വരുമെന്ന് വ്യക്തമല്ല.

Tags:    
News Summary - Young star Naslin owns skoda superb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.