യമഹ ആർ3 തിരിച്ചെത്തുന്നു, ഇന്ത്യൻ അരങ്ങേറ്റത്തിന് എം.ടി 03

'യമഹ' എന്നും യുവാക്കളുടെ ഹരമാണ്. പതിറ്റാണ്ടുകൾക്കിപ്പറവും ആർ.എക്സ്.100 എന്ന ഇരുചക്രവാഹനത്തെ നെഞ്ചിലേറ്റുന്നത് മാത്രം മതി ഇത് മനസിലാവാൻ. പഴയ തലമുറ മോഡലുകളെന്നോ പുതുതലമുറ മോഡലുകളെന്നോ വ്യത്യസമില്ലാതെയാണ് യമഹയുടെ വാഹനങ്ങളോടുള്ള ആരാധന. ഇപ്പോഴിതാ യമഹ പ്രേമികൾക്ക് ഏറെ അവേശം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

യമഹ ആർ3

വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നിന്നു വിട പറഞ്ഞ സ്റ്റൈലിഷ് ബൈക്കായ വൈ.സെഡ്.എഫ് ആർ3യും പുതുമുഖമായ എം.ടി 03യും ഇന്ത്യയിലേക്ക് എത്തുകയാണ്. ട്വിൻ-സിലിണ്ടർ ആർ3-യും ഇതിന്റെ സ്ട്രീറ്റ് നേക്കഡ് പതിപ്പായ എം.ടി 03-യും ഡിസംബറിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യമഹ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബി.എസ്6 എമിഷൻ മാനദണ്ഡങ്ങൾ കാരണം 2020ൽ ആണ് ആർ3 ഇന്ത്യയിൽ നിന്ന് വിട പറഞ്ഞത്.


രണ്ടുമോഡലുകളും തുടക്കത്തിൽ ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്താവും ഇന്ത്യയിൽ വിൽക്കുക എന്നാണ് വിവരം. അതിനാൽ തന്നെ വില കൂടുമെന്ന് ഉറപ്പ്. വില പിടിച്ചുനിർത്താനായി ഭാവിയിൽ ബൈക്കുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാനാണ് യമഹ പദ്ധതിയിടുന്നത്.

യമഹ എം.ടി 03

പുതുക്കിയ ഡിസൈൻ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, യു.എസ്.ഡി ഫോർക്ക് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് പുതിയ ആർ3യിൽ ഉള്ളത്. എം.ടി 03 ഇന്ത്യൻ വിപണിയിൽ ആദ്യമായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്. 42 എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കുന്ന ആര്‍3യിലെ അതേ 321 സി.സി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനുമായാണ് എം.ടി 03യും എത്തുന്നത്.

പഴയ ആർ3ക്ക് 3.5 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയിരുന്നു വില. ‍അതിനാൽ പുതിയ മോഡലിന് നാല് ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയാണ് പ്രതീക്ഷിക്കുന്നത്. എം.ടി 03യുടെ വിലയെ കുറിച്ച് സൂചനകളൊന്നും ഇല്ല.



Tags:    
News Summary - Yamaha YZF-R3, MT-03 India Launch Details Revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.