വമ്പൻ ഓഫറുമായി യമഹ; ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും ഇനി പത്ത് വർഷം വാറന്റി

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹനവിപണിയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ യമഹ. ഇത് ആഘോഷിക്കുന്നതിനായി കമ്പനി ഇപ്പോൾ ഒരു വമ്പൻ ഓഫറുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ഇനിമുതൽ പത്ത് വർഷത്തെ വാറന്റി നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിൽ രണ്ട് വർഷത്തെ വാറന്റിയും എട്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറന്റിയും ഉൾപ്പെടുന്നു. ആദ്യ ഉപഭോക്താവ് വാഹനം വിൽപന നടത്തിയാലും ഈ വാറന്റി പൂർണ്ണമായും ബൈക്കിന്റെ രണ്ടാമത്തെ ഉടമയ്ക്ക് ലഭിക്കും.

സ്കൂട്ടറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ദീർഘകാല വിശ്വസ്തത വർധിപ്പിക്കുന്നതിനായാണ് ഈ പുതിയ പദ്ധതി യമഹ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വിൽപ്പന വർധിപ്പിക്കുക എന്നതാണ് ഇത് പദ്ധതി നടപ്പിലാക്കുന്നതിന്റെ മറ്റൊരു ലക്ഷ്യം.

ഫാസിനോ 125 എഫ്.ഐ, റെ ഇസെഡ് ആർ എഫ്.ഐ, ഏറോക്സ് 155 വേർഷൻ എസ് സ്കൂട്ടറുകൾ വാങ്ങുന്നവർക്ക് ഈ വാറൻറി പ്ലാൻ ഗുണം ചെയ്യും. ഇവയിൽ ഒരു ലക്ഷം കിലോമീറ്റർ വരെ കവറേജ് ലഭ്യമാകും. കൂടാതെ, മോട്ടോർസൈക്കിൾ നിരയിൽ എഫ്.ഇസെഡ് സീരീസ്, എം.ടി-15, ആർ 15 എന്നിവ വാങ്ങുമ്പോൾ 1.25 ലക്ഷം കിലോമീറ്റർ വരെയുള്ള കവറേജും 10 വർഷത്തെ മൊത്തം വാറന്റിയും ഉൾപ്പെടുന്നു. എഞ്ചിൻ, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം തുടങ്ങിയവ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഘടകങ്ങളുടെ കവറേജിന് ഈ വിപുലീകൃത വാറന്റി ബാധകമാകും. എം.ടി-03 ഉം ആർ 3 ഉം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Yamaha with a big offer; 10-year warranty on bikes and scooters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.