യമഹയുടെ നിയോ റെട്രോ സ്​ക്രാംപ്ലർ, എഫ്​സി എക്​സ്​ വിപണിയിൽ

യമഹ എഫ്​സിമായി രൂപകൽപ്പന പങ്കിടുന്ന നിയോ റെട്രോ സ്​ക്രാംപ്ലർ ബൈക്ക്​ എഫ്​സി എക്​സ്​ ഇന്ത്യൻ നിരത്തിലെത്തി. 1.17 ലക്ഷം രൂപയാണ്​ വില. രണ്ട്​ വേരിയൻറുകളാണ്​ വാഹനത്തിലുള്ളത്​. ബ്ലൂടൂത്ത്​ ഉള്ള വേരിയൻറിന്​ വിലയൽപ്പം കൂടുതലാണ്​. സാധാരണ മോഡലിനേക്കാൾ 3000 രൂപ അധികം നൽകിയാൽ ഉയർന്ന വകഭേദം സ്വന്തമാക്കാം. എഞ്ചിനും ഷാസിയും എഫ്​സിയുമായി പങ്കിടും​. 149 സിസി എഞ്ചിൻ 12.4 എച്ച്പി, 13.3 എൻഎം ടോർക്​ എന്നിവ ഉത്​പാദിപ്പിക്കും. ബൈക്കി​െൻറ ഡെലിവറി ഈ മാസം ആരംഭിക്കും.

രൂപകൽപ്പന

എഫ്​സി അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും തികച്ചും വ്യത്യസ്​തമായ സൈ്​റ്റലിങ്​ ആണ്​ ബൈക്കിന്​. ഉരുണ്ട എൽഇഡി ഹെഡ്‌ലാമ്പ്​ ആകർഷകമാണ്​. വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎൽ ബൈക്കി​െൻറ രൂപത്തിന്​ ആധുനിക സ്​പർശം നൽകും. എൽഇഡി പ്രൊജക്​ടർ ഹെഡ്​ലാമ്പ്​ മികച്ചത്​. വാഹനത്തിന്​ സ്​ക്രാംബ്ലർ രൂപം നൽകുന്നത്​ ഹെഡ്​ലൈറ്റ്​ രൂപകൽപ്പനയാണ്​. എഫ്‌സിയുടെ ഇന്ധന ടാങ്കിന് പകരം പുതിയവയാണ്​

എക്​സിൽ നൽകിയിട്ടുള്ളത്​. ഇരിപ്പിടം വീതിയുള്ളതും പരന്നതുമാണ്. ഓൾ-ഡിജിറ്റൽ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്റർ പുതിയതാണ്​. എഫ്​ സിയിലെ പഴയ യൂനിറ്റിനേക്കാൾ മികച്ചതാണിത്​. ബ്ലൂടൂത്ത് വേരിയൻറിൽ സ്​മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ലഭിക്കും. 1.20 ലക്ഷമാണ്​ ഇൗ മോഡലി​െൻറ വില. സിംഗിൾ ചാനൽ എബിഎസ് രണ്ട് വാഹനങ്ങളിലും സ്റ്റാൻഡേർഡാണ്​.


എഞ്ചിൻ

എഫ്​സി എക്​സിലെ 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ എഫ്​സിയിലേതിന്​ സമാനമാണ്​. പവർ, ടോർക്ക് കണക്കുകളും ഇരു ബൈക്കുകളിലും തുല്യമാണ്​. 12.4hp, 13.3Nm ടോർക്​ എന്നിവ വാഹനം പുറത്തെടുക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സ്​ ആകർഷകമാണ്​.

ടെലിസ്‌കോപ്പിക് ഫോർക്​, പ്രീലോഡ് മോണോഷോക്ക് എന്നിവ ഉപയോഗിച്ചാണ്​ സസ്​പെൻഷൻ കൈകാര്യം ചെയ്യുന്നത്​. വാഹനത്തിന്​ 139 കിലോഗ്രാം ഭാരം ഉണ്ട്. സാധാരണ എഫ്​സിയേക്കാൾ 4 കിലോഗ്രാം ഭാരം കൂടുതലാണ്​. ബൈക്കി​െൻറ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് യമഹ പറയുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.