ചേട്ടന്​ മുന്നിൽ വഴിമാറാൻ എക്​സ്​.യു.വി 500; ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കുമെന്ന്​ മഹീന്ദ്ര

അടുത്തിടെയാണ്​ മഹീന്ദ്ര തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്​സ്​.യു.വി 700 പ്രഖ്യാപിച്ചത്​. നിലവിലുള്ള എക്​സ്​.യു.വി 500ൽനിന്ന്​ വ്യത്യസ്​തമായ എക്സ്റ്റീരിയർ ഡിസൈനും നവീകരിച്ച കാബിനുമാണ്​ വാഹനത്തിലുണ്ടാവുക​​. പുതിയ മോഡൽ വിപണിയിൽ എത്തിയശേഷം എക്സ്​.യു.വി 500ന്‍റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാനാണ്​ കമ്പനിയുടെ തീരുമാനം.

അതേസമയം, അഞ്ച്​ സീറ്റ്​ മാത്രമുള്ള എസ്​.യു.വിയായിട്ട്​ വാഹനം വീണ്ടും നിരത്തിലെത്തുമെന്നാണ്​ സൂചനകൾ. എക്‌.സ്‌.യുവി 700നും 300നും ഇടയിലായിരിക്കും ഇതിന്‍റെ സ്​ഥാനം. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, എം‌.ജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്‌.യു.വികളായിരിക്കും എതിരാളികൾ. ഇത്​ കൂടാതെ ഈ വർഷം അവസാനത്തോടെ ജനപ്രിയ മോഡലായ​ സ്​കോർപിയോയും മഹീന്ദ്ര പരിഷ്​കരിച്ച്​ ഇറക്കുന്നുണ്ട്​.


എക്സ്​.യു.വി 700 ധാരളാം ഫീച്ചറുകളുമായിട്ടാണ്​ പുറത്തിറങ്ങുക. ഡ്യുവൽ സ്‌ക്രീൻ സംവിധാനം, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനത്തിലുണ്ടാകും. ഇതോടൊപ്പമുള്ള സുരക്ഷ ഫീച്ചറുകൾ വാഹനത്തെ മികവുറ്റതാക്കും.

ഈ വർഷം പകുതിക്ക്​ ശേഷം​ എക്​സ്​.യു.വി 700 വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുകൾ ഇടംപിടിക്കും. തിരഞ്ഞെടുത്ത വേരിയന്‍റുകളിൽ ഫോർവീൽ ഡ്രൈവുമുണ്ടാകും.

Tags:    
News Summary - XUV 500 to pass in front of xuv 700; Mahindra to suspend production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.