പെ​ട്രോൾ, ഡീസൽ വാഹനങ്ങളുടെ നിർമാണം നിർത്താനൊരുങ്ങി​​ ജാഗ്വാർ ലാൻഡ്​ റോവർ; വരാനിരിക്കുന്നത്​ വൈദ്യുത കാലം

ആധുനിക ആഢംബര വാഹനങ്ങളുടെ ഭാവിയെ പുതിയ രൂപകല്‍പ്പനയിലൂടെയും സാ​ങ്കേതികതയിലൂടെയും പുനര്‍നിര്‍വചിക്കാനൊരുങ്ങി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. കാർബൺ വിമുക്​ത വ്യവസായം എന്നതാണ്​ ടാറ്റയുടെ ഉടമസ്​ഥതയിലുള്ള കമ്പനി ലക്ഷ്യംവയ്​ക്കുന്നത്​. സമ്പൂർണമായ വൈദ്യുതിവത്​കരണം എന്നാണ്​ ജാഗ്വാർ ഇതിനെ വിളിക്കുന്നത്​. ലാന്‍ഡ് റോവറിനും ജാഗ്വാറിനും വ്യത്യസ്തമായ രൂപഘടനയോടെയും സവിശേഷകതകളോടെയുമായിരിക്കും ഇലക്ട്രിഫിക്കേഷൻ നടപ്പാക്കുന്നത്.


മലിനീകരണം കുറച്ച് പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുകയാണ്​ ജാഗ്വാറിന്‍റെ ആത്യന്തിക ലക്ഷ്യം. മാലിന്യങ്ങൾ പുറന്തള്ളാത്ത വിദഗ്ദ്ധ സാങ്കേതിക വിദ്യകളും പുത്തൻ ഡിസൈനിൽ ഉൾപ്പെടുത്തുമെന്നും കമ്പനിവൃത്തങ്ങൾ പറയുന്നു. ഇതിനായി റീഇമാജിന്‍ എന്ന പേരിൽ പദ്ധതി ആവിഷ്​കരിച്ചിട്ടുണ്ട്​. 2039ന്​ശേഷം പെട്രോൾ ഡീസൽ വാഹനങ്ങൾ നിർമിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്​. 2025-ഓടെ ജഗ്വാറിന്‍റെ എല്ലാ വാഹനങ്ങളും വൈദ്യുതിയിലേക്കു മാറ്റുമെന്നും കമ്പനി വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷം ലാന്‍ഡ് റോവര്‍ ആറ് സമ്പൂര്‍ണ ഇലക്ട്രിക് വേരിയന്‍റുകള്‍ക്ക് തുടക്കമിടും.


2024ല്‍ ലാന്‍ഡ് റോവറിന്‍റെ ആദ്യ ഓള്‍ ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങും. മാലിന്യം പുറന്തള്ളാത്ത ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വികസിപ്പിക്കുമെന്നും കമ്പനി പറയുന്നു. അടുത്ത വര്‍ഷത്തോടെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനത്തിന്‍റെ മാതൃക ബ്രിട്ടനില്‍ പരീക്ഷണ ഓട്ടത്തിനിറക്കാനാണ് ആലോചിക്കുന്നത്​. പുതിയ പദ്ധതിയുടെ ഭാഗമായി വര്‍ഷം 250 കോടി പൗണ്ട് (25,300 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജെ.എല്‍.ആര്‍. സി.ഇ.ഒ. തിയറി ബൊല്ലോര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.