ജർമ്മൻ കമ്പനിയായ വോക്സ് വാഗന്‍റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിൽ. ഇന്ത്യയടക്കം 26 രാജ്യങ്ങളിലാണ് വാഹനം വിൽപനക്കെത്തുന്നത്. വെന്‍റോയുടെ പകരക്കാരനായാണ് വെർട്ടസ് എത്തുന്നത്. എക്യൂബി എ.ഒ ഇൻ പ്ലാറ്റ് ഫോമിൽ നിർമ്മിക്കുന്ന വെർട്ടസിന് വെന്‍റോയെക്കാൾ നീളമുണ്ടാവും. സ്കോഡ സ്ലാവിയയുടെ വോക്സ് വാഗൻ പതിപ്പാണ് വെർട്ടസ്. അഞ്ച് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാവുക. വെർട്ടസിന്‍റെ ആദ്യ പ്രദർശനവും പ്രീ ബുക്കിങും നേരത്തെ നടന്നിരുന്നു.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് മൊബൈൽ ചാർജിങ്, സൺറൂഫ്, പുഷ് ബട്ടൻ സ്റ്റാർട്ട്, എട്ട് ഇഞ്ച് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങീ ഫീച്ചറുകളുടെ നീണ്ട പട്ടികയുമായാണ് വെർട്ടസ് എത്തുന്നത്. നാൽപതിൽ അധികം സുരക്ഷാ സംവിധാനങ്ങൾ വെർട്ടസിലുണ്ടെന്നാണ് കമ്പനി പറയുന്നത്. വൈൽഡ് ചെറി റെഡ്, ക്യൂമ യെല്ലോ, കാൻഡി വൈറ്റ്, റിഫ്‌ളക്‌സ് സിൽവർ, കാർബൺ സ്റ്റീൽ ഗ്രേ, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ ആറ് എക്‌റ്റീരിയർ കളർ ഓപ്‌ഷനുകളിൽ വിർറ്റസിന് ലഭ്യമാവും.
1ലിറ്റർ എഞ്ചിൻ വകഭേദമുള്ള വാഹനത്തിന്‍റെ വില 11.21 ലക്ഷം മുതൽ ആരംഭിക്കും. ഏറ്റവും ഇയർന്ന വകഭേദമായ ജി.ടി പ്ലസിൽ മാത്രമേ 1.5 ലിറ്റർ എഞ്ചിൻ ലഭ്യമാവൂ. 17.91 ലക്ഷമാണ് ഇതിന്‍റെ പ്രാരംഭവില. 1.5 ലിറ്റർ ടി.എസ്.െഎ, 1 ലിറ്റർ ടി.എസ്.െഎ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളുമുണ്ട്. 1 ലിറ്റർ മോഡലിന് 110 പി.എസും 1.5 ലിറ്ററിന് 150 പി.എസ് കരുത്തുമാണുള്ളത്. 1 ലിറ്ററിന് 6 സ്പീഡ് മാനുവലും ടോർക്ക് കൺവെർട്ടബിൾ ഓട്ടോ ട്രാൻസ്മിഷനുമുണ്ട്. 1.5 ലിറ്ററിന് 7 സ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷനാണുള്ളത്. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന എന്നിവയാണ് വെർട്ടസിന്‍റെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.