വിജയരാഘവന്റെ യാത്രക്ക് ഇനി ടൊയോട്ടയുടെ കരുത്ത്; ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് എഡിഷൻ സ്വന്തമാക്കിയ ആദ്യ മലയാളി

കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ് സ്വന്തമാക്കി മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാവായ വിജയരാഘവൻ. ഹൈക്രോസിന്റെ സ്പെഷ്യൽ എഡിഷനായ എക്സ്ക്ലൂസീവ് സ്വന്തമാക്കുന്ന ആദ്യ മലയാളി കൂടിയാണ് വിജയരാഘവൻ. ജാപ്പനീസ് വാഹനനിർമ്മാതാക്കളുടെ കേരളത്തിലെ വിതരണക്കാരായ നിപ്പോൺ ടോയോട്ടയിൽ നിന്നാണ് തരാം വാഹനം സ്വന്തമാക്കിയത്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്ക്ലൂസീവ്

ഇന്നോവ ഹൈക്രോസ് ടോപ് വേരിയന്റായ ZX(O) മോഡൽ അടിസ്ഥാനമാക്കിയാണ് ടൊയോട്ട എക്സ്ക്ലൂസീവ് നിർമ്മിച്ചിരിക്കുന്നത്. 2025 മേയ് മുതൽ 2025 ജൂലൈ വരെ മാത്രമേ ഈ വാഹനം കമ്പനി വിൽപ്പന നടത്തുകയൊള്ളു എന്നതും കൗതുകകരമാണ്. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് കളറുകളിലാണ് എക്സ്ക്ലൂസീവ് എം.പി.വി ലഭിക്കുക. 32.58 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില.


2022ലാണ് ഇന്നോവ ക്രിസ്റ്റക്ക് ശേഷം പുതിയൊരു ഇന്നോവയുടെ വകഭേദത്തെ ടൊയോട്ട വിപണിയിൽ അവതരിപ്പിക്കുന്നത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിന്റെ കീഴിൽ നിർമ്മിച്ച സെൽഫ്-ചാർജിങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് അഞ്ചാം തലമുറയിലെ ഇന്നോവയുടെ കരുത്ത്. 2.0 ലീറ്റർ 4 സിലിണ്ടർ വാഹനം പരമാവധി 186 പി.എസ് കരുത്ത് പകരും. വാഹനത്തിന്റെ ഉൾവശവും പുറം വശവും ഒരു ഡ്യൂവൽ ടോൺ കളർ കോഡിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പുറം വശത്ത് കറുത്ത നിറത്തിൽ റൂഫ് ടോപ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീൽസ് എന്നിവ എക്സ്ക്ലൂസിവിന്റെ പ്രത്യേകതയാണ്. വയർലെസ് ചാർജർ, എയർ പ്യൂരിഫിക്കേഷൻ, ഇൻസ്ട്രുമെന്റ് പാനൽ, സെന്റർ കൺസോൾ എൽ.ഐ.ഡി തുടങ്ങിയവയും ഉൾവശത്തെ സവിശേഷതകളാണ്. ഹൈക്രോസ് ഹൈബ്രിഡ് എക്സ്ക്ലൂസീവ് ഡ്രൈവിന്റെ 60 ശതമാനം വരെ ഇ.വി മോഡിൽ പ്രവർത്തിക്കും എന്നും ഈ എം.പി.വിയുടെ മാത്രം പ്രത്യേകതയാണ്.

Tags:    
News Summary - Vijaya Raghavan's journey is now powered by Toyota; First Malayali to own Innova Hycross Exclusive Edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.