ഓഫ് റോഡ് കിങിന് കരുത്ത് കൂടും; പുതിയ ഹിമാലയന്‍റെ വിവരങ്ങൾ പുറത്ത്

ഉയർന്ന കരുത്തുമായെത്തുന്ന പുത്തൻ റോ‍യൽ എൻഫീൽഡ് ഹിമാലയന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്ര സർക്കാരിലേക്ക് കമ്പനി സമര്‍പ്പിച്ച രേഖകളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. ബൈക്കിനെ ഹിമാലയൻ 452 എന്നാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. 451.65 സി.സിയുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ കരുത്ത്.

പുതിയ ഹിമാലയന്‍ എന്‍ജിന് 40.02എച്ച്.പി പവർ ഉണ്ടാവുമെന്നാണ് കരുതുന്നത്. നിലവിലെ ഹിമാലയന് 24.3എച്ച്.പിയാണ് കരുത്ത്. പുതിയ ട്രയംഫ് സ്പീഡ് 400നും 40 എച്ച്.പി പവറാണുള്ളത്. എന്നാൽ, ഓഫ് റോഡിലെ രാജാവ് ഹിമാലയനായിരിക്കും.

ഹിമാലയൻ 452ന് 1,510 എം.എം വീൽബേസ് ഉണ്ടാകുമെന്നും രേഖ വെളിപ്പെടുത്തുന്നു. ഇത് നിലവിലെ ഹിമാലയൻ 411ന്റെ 1,465 എം.എം വീൽബേസിനേക്കാൾ കൂടുതലാണ്. നീളം 2,190 മില്ലീമീറ്ററിൽ നിന്ന് 2,245 മില്ലീമീറ്ററായി വർധിച്ചു. എന്നാൽ ഭാരത്തെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

നിലവിലുള്ള ഹിമാലയൻ 411ന് 199 കിലോയാണ് ഭാരം. അതേസമയം, ഹിമാലയൻ 452യുടെ ലോഞ്ച് ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച് കമ്പനി അധികം വൈകാതെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - Upcoming Royal Enfield Himalayan 452 to get 40hp engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.