ടി.വി.എസ് എം1-എസ് മാക്സി സ്കൂട്ടർ
ഇറ്റാലിയൻ നഗരമായ മിലാനിൽ വെച്ച് നടക്കുന്ന ഇ.ഐ.സി.എം.എ 2025ന്റെ (Esposizione Internazionale Ciclo Motociclo e Accessori - അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ആൻഡ് ആക്‌സസറീസ് പ്രദർശന മേള) ഭാഗമായി ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ടി.വി.എസ് അവരുടെ ഇലക്ട്രിക് മാക്സി-സ്കൂട്ടർ വിഭാഗത്തിൽ എം1-എസ് ഇലക്ട്രിക് വിപണിയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് മാസത്തിൽ ടി.വി.എസ് എം1-എസ് മാക്സി സ്കൂട്ടറിനെ ടീസ് ചെയ്തിരുന്നു.
പുതിയ ടീസറിൽ കാണിച്ചത് പോലെ മുൻവശത്ത് എയ്റോഡൈനാമിക് ഫ്രണ്ട് എൻഡ് പ്രദർശിപ്പിക്കുന്നുണ്ട്. ഐബ്രോ-സ്റ്റൈൽ ഡി.ആർ.എല്ലുകളും ബിൽറ്റ്-ഇൻ ടേൺ ഇൻഡിക്കേറ്ററുകളും ജോടിയാക്കിയ ഇരട്ട എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളുള്ള ഹെഡ് ലൈറ്റുകളാണ് മുമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഫ്ലോർബോർഡ്, സിംഗിൾ-പീസ് സീറ്റ്, സ്ലിം റിയർ ഗ്രാബ് റെയിൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മ്യൂസിക് കണ്ട്രോൾ, നാവിഗേഷൻ, കോൾ/എസ്.എം.എസ് അലർട്ട് എന്നിവ നിയന്ത്രിക്കാൻ സാധിക്കും.
4.3kWh ബാറ്ററി പാക്കിൽ എത്തുന്ന ഇ.വി സ്കൂട്ടർ, 16.76 ബി.എച്ച്.പി കരുത്തും 45 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് ടി.വി.എസ് നൽകിയിട്ടുള്ളത്. 0-50kmph വരെ സഞ്ചരിക്കാൻ 3.7 സെക്കൻഡുകൾ മാത്രമെടുക്കുന്ന മാക്സി-സ്കൂട്ടറിന്റെ ഉയർന്ന വേഗത 105kmph ആണ്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് ടി.വി.എസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ ടി.വി.എസ് എം1-എസ് ഇലക്ട്രിക് മാക്സി സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ഇ.വി സ്കൂട്ടറുകൾ മികച്ച വിൽപ്പന നടത്തുമ്പോൾ എം1-എസ് ഇലക്ട്രിക് സ്കൂട്ടറിന് സ്വന്തമായൊരു ഇടം കണ്ടെത്താൻ അധികം സമയം വേണ്ടി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.