ഇ.വിയേക്കാൾ വിശ്വാസം ഹൈബ്രിഡ് വാഹനങ്ങളിൽ; വൈറലായി ടൊയോട്ട ചെയർമാന്റെ വാക്കുകൾ

ന്യൂഡൽഹി: ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട എന്ന ബ്രാൻഡിന്റെ പവറെന്തൊണെന്ന് ഓരോ വാഹനപ്രേമികൾക്കും അറിയാം. ക്വാളിസിന് ശേഷം ഇന്നോവ എന്ന എം.പി.വി സെഗ്‌മെന്റ് വാഹനം ഇന്ത്യൻ മാർക്കറ്റിൽ ഉണ്ടാക്കിയ ഓളം മറ്റൊരു ബ്രാൻഡിനും ഇതുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ടൊയോട്ട മാത്രം ഇലക്ട്രിക് വാഹനങ്ങളിൽ വേണ്ടത്ര പരീക്ഷണം നടത്തുന്നില്ല എന്ന വിമർശനം നേരിടുമ്പോഴാണ് ടൊയോട്ട ചെയർമാന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുവെക്കാൻ മടിക്കുന്ന ടൊയോട്ട ഇതുവരെ 27 ദശലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് ആഗോളതലത്തിൽ മാത്രം വിറ്റഴിച്ചത്. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാണെന്നാണ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡയുടെ പുതിയ അവകാശവാദം.

ആഗോളതലത്തിൽ വരെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാങ്ങളുടെ ലഭ്യത പരിമിതമാണ്. ഇലക്ട്രിക് കാറുകൾ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ പരിപാലന ചെലവും ആയിരിക്കും. എന്നാൽ അത്ര തന്നെ പരിസ്ഥിതി സൗഹൃദമാണ് ഹൈബ്രിഡ് വാഹനങ്ങളും.


ഇലക്ട്രിക് വാഹനങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഹൈബ്രിഡ് വാഹനങ്ങൾക്ക് നൽകുന്നതിനാൽ ടൊയോട്ടയുടെ ഒട്ടുമിക്ക മോഡലുകൾക്കും ഒരു ഹൈബ്രിഡ് വകഭേദം കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഹൈബ്രിഡ് വാഹനം സ്‌ട്രോങ് അല്ലെങ്കിൽ പ്ലഗ്‌-ഇൻ ഹൈബ്രിഡ് കാറുകളിൽ റീജനറേറ്റീവ് ബ്രെകിങിലൂടെ സ്വയം ചാർജ് ചെയ്യുന്ന ബാറ്ററികൾ ഉൾകൊള്ളുന്നതിനാൽ പെട്രോൾ ഇന്ധനത്തിലും വൈദ്യുത പവറിലും വാഹനം സഞ്ചരിക്കും.

ടൊയോട്ട അർബൻ ക്രൂയിസർ, ഹൈറൈഡർ എന്നീ കാറുകളാണ് ഇന്ത്യയിൽ നിലവിൽ വാങ്ങാനാകുന്ന ഏറ്റവും വിലകുറഞ്ഞ സ്‌ട്രോങ് ഹൈബ്രിഡ് കാറുകൾ. മികച്ച റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. അത് സാധാരക്കാർക്ക് അനുയോജ്യമാകില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Trust in hybrid vehicles over EVs; Toyota chairman's words go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.