​െഎതിഹാസികമായ ലെ മാൻസിൽ ടൊയോട്ടക്ക്​ ഹാട്രിക്​

ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ റേസിങ്​ മത്സരമായി കണക്കാക്കുന്ന ലെ മാൻസിൽ ടൊയോട്ടക്ക്​ ഹാട്രിക്​ വിജയം. ടൊയോട്ട ഗാസൂ റേസിങ്​ ടീമാണ്​ വിജയിച്ചത്​. സെബാസ്റ്റ്യൻ ബ്യൂമി, ബ്രെൻഡൻ ഹാർട്​ലി, കസുകി നകജിമ എന്നിവരാണ്​ ടൊയോട്ടക്കായി ഡ്രൈവ്​ ചെയ്​തത്​.

എട്ടാം നമ്പർ വാഹനമായിരുന്നു ഇവരുടേത്​. തുടർച്ചയായി 24 മണിക്കൂർ മത്സരിക്കേണ്ടിവരുമെന്നതാണ്​ ഫ്രാൻസിൽ നടക്കുന്ന ലെ മാൻസ്​ റേസി​െൻറ പ്രത്യേകത. കോവിഡ് -19 കാരണം ലെ മാൻസ് ഈ വർഷം നീട്ടിവച്ചിരുന്നു. ജൂണിൽ നടക്കേണ്ട മത്സരമാണ്​ സെപ്​തംബറിലേക്ക്​ നീട്ടിയത്​.സെപ്റ്റംബറിലെ മത്സരം ഡ്രൈവർമാർക്ക്​ കൂടുതൽ വെല്ലുവിളി സൃഷ്​ടിക്കുന്നതായിരുന്നു. ജൂണിനെ അപേക്ഷിച്ച്​ സെപ്​തംബറിൽ രാത്രിയുടെ നീളം കൂടുതലാണ്​.


കൂടുതൽ മണിക്കൂറുകൾ രാത്രികാല റേസിംഗ് നടത്തേണ്ടിവന്നത്​ ഇൗ വർഷത്തെ വെല്ലുവിളിയായിരുന്നു. ടൊയോട്ട ടി.എസ്​ 050 ഹൈബ്രിഡ്​ മോഡലാണ്​ ലെ മാൻസിൽ മത്സരിച്ചത്​. 2.4 ലിറ്റർ ഹൈബ്രിഡ്​ വി 6 എഞ്ചിനാണ്​ വാഹനത്തിന്​ കരുത്ത്​ പകർന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.