അവിടെ ഇൻവിക്​ടോ ഇവിടെ റൂമിയോൺ; സെപ്​റ്റംബറിൽ പുതിയ എം.പി.വി അവതരിപ്പിക്കുമെന്ന്​ ടൊയോട്ട

ഇന്ത്യൻ വിപണിയിൽ മത്സരിച്ച്​ വാഹനങ്ങൾ പുറത്തിറക്കുന്നത്​ തുടരുകയാണ്​ സുസുകിയും ടൊയോട്ടയും. മാരുതി ഇൻവിക്റ്റോയ്ക്ക് ശേഷം മറ്റൊരു ബ്രാൻഡ് എൻജിനീയേറിങ്ങ്​ പതിപ്പുമായി ടൊയോട്ട എത്തുകയാണ്​. മാരുതിയുടെ എർട്ടിഗയാണ്​ റൂമിയോണായി ടൊയോട്ട അവതരിപ്പിക്കുന്നത്​. സെപ്റ്റംബറിൽ വാഹനം വിപണിയിലെത്തിയേക്കുമെന്ന്​ ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്​.

ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പ് റൂമിയോൺ പുറത്തിറക്കിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലും റൂമിയോൺ എന്ന വ്യാപാര നാമം ടൊയോട്ട റജിസ്റ്റർ ചെയ്താണ്. ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, വെൽഫയർ എന്നിവ ഉൾപ്പെടുന്ന ലൈനപ്പിൽ ടൊയോട്ടയുടെ ഇന്ത്യയിലെ നാലാമത്തെ എംപിവിയാണ് റൂമിയോൺ.

ഗ്രില്ലിലും ബംബറിലും ചെറിയ മാറ്റങ്ങളുള്ള ദക്ഷിണാഫ്രിക്കൻ റൂമിയോണാകും ഇന്ത്യയിൽ എത്തുക. എർട്ടിഗയുടെ ബീജ് ഇന്റീരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന റൂമിയോൺ പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയറുമായാണ്​ വരുന്നത്​.

നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് റൂമിയോണിനും കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 103 ബി എച്ച് പി വരെ കരുത്തും 4,400 ആർ പി എമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. എർട്ടിഗയെപ്പോലെ, റൂമിയോണും മൂന്ന് നിര, എട്ട് സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാകും.


Tags:    
News Summary - Toyota Rumion MPV India launch by September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.