ഡോർ ഡെലിവറിയുമായി ടൊയോട്ട; സ്​പെയർപാർട്​സുകൾ ഇനിമുതൽ വീട്ടിലെത്തും

ഉപഭോക്​താക്കൾക്കായി ഡോർ ഡെലിവറി സംവിധാനമൊരുക്കി ടൊയോട്ട. യഥാർഥ യന്ത്രഭാഗങ്ങൾ കസ്​റ്റമേഴ്​സിന്​ ലഭ്യമാക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. 2015ൽ അവതരിപ്പിച്ച കമ്പനിയുടെ 'ടൊയോട്ട പാർട്​സ്​ കണക്റ്റ്' സേവനത്തി​െൻറ വിപുലീകരണമാണ്​ ഡോർ ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നത്​. ഒാർഡർ ചെയ്യുന്നവർക്ക്​ രണ്ടുതരത്തിൽ ഉത്​പ്പന്നങ്ങൾ കൈപ്പറ്റാം. ഒന്നുകിൽ അടുത്തുള്ള ടൊയോട്ട ഷോറുംവഴിയോ അതല്ലെങ്കിൽ ഹോം ഡെലിവറി വഴിയോ ആയിരിക്കും ഇത്​. തുടക്കത്തിൽ 12 നഗരങ്ങളിൽ സേവനം ലഭ്യമാകും. 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം പദ്ധതി നടപ്പാക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

ലഭ്യത വർധിപ്പിക്കും

പുതിയ സേവനം അവതരിപ്പിക്കുന്നതിനുപുറമെ, ടൊയോട്ട തങ്ങളുടെ 'ടൊയോട്ട പാർട്​സ്​ കണക്റ്റ്' പ്രോഗ്രാമിൽ വാഗ്​ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി വർധിപ്പിച്ചിട്ടുണ്ട്​. ബ്രേക്​, സസ്പെൻഷൻ എന്നിവ കൂടാതെ കാർ-കെയർ അവശ്യവസ്​തുക്കൾ, എഞ്ചിൻ ഓയിൽ, ടയറുകൾ, ബാറ്ററികൾ, എഞ്ചിൻ, ട്രാൻസ്മിഷൻ, എസി, സ്​റ്റിയറിങ്​ സിസ്റ്റം ഘടകങ്ങൾ എന്നിവയും ഉൾപ്പെടുമെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വൈസ് പ്രസിഡൻറ്​ നവീൻ സോണി പറഞ്ഞു.

'ഉപഭോക്താക്കളുടെയും വാഹനങ്ങളുടെയും സുരക്ഷയിൽ യഥാർഥ സ്​പെയർ പാർട്​സുകൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ യഥാർഥ ഭാഗങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന്​ ഞങ്ങൾ നിരന്തരമായി ശ്രമിക്കാറുണ്ട്​. യഥാർഥ സ്പെയർ‌പാർ‌ട്ടുകൾ‌ എത്തിക്കുന്ന കാര്യത്തിൽ ഒരുപടി മുന്നോട്ട് പോകുന്നതിന് ഈ സംരംഭം ഞങ്ങളെ സഹായിക്കും'-നവീൻ സോണി പറഞ്ഞു.

ടൊയോട്ട ഇന്ത്യയ്ക്കായി പുതിയ ലോഞ്ചുകൾ

ടൊയോട്ട ഇന്ത്യയിൽ രണ്ട് പുതിയ മോഡലുകൾ ഉടൻ അവതരിപ്പിക്കും. മിഡ്-സൈസ് സെഡാൻ, എം‌പിവി എന്നിവയാണവ. മിഡ്-സൈസ് സെഡാൻ മാരുതി സിയാസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടൊയോട്ട ബെൽറ്റയായി പുനർനാമകരണം ചെയ്​താകും സിയാസ്​ നിരത്തിലെത്തുക. അതേസമയം എം‌പിവി ജനപ്രിയ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പിക്​ അപ്പ് മോഡലായ ഹൈലക്​സ്​ വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനും ടൊയോട്ട ലക്ഷ്യമിടുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.