ഒടുവിൽ ഔദ്യോഗികമായി അറിയിച്ച് ടോയോട്ട; ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് നിർത്തി

ന്യൂഡൽഹി: ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തി ടോ​യോട്ട. ക്രിസ്റ്റയുടെ ബുക്കിങ് ടോയോട്ട നിർത്തിയെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നത് ഇപ്പോഴാണ്.

കാത്തിരിപ്പ് കാലാവധി കൂടിയതാണ് ഇന്നോവയുടെ ബുക്കിങ് നിർത്താൻ കാരണമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവിൽ ബുക്ക് ചെയ്തവർക്ക് വാഹനം കൊടുക്കാനുള്ള ശ്രമത്തിലാണെന്ന ടോയോട്ട വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെട്രോൾ മോഡലുകളുടെ ബുക്കിങ് തുടരുമെന്ന് ടോയോട്ട അറിയിച്ചു.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ടോയോട്ട വാഹനം. 2.4 ലിറ്റർ ഡീസൽ എൻജിൻ കരുത്തിലാണ് ക്രിസ്റ്റ വിപണിയിൽ എത്തുന്നത്. 147 ബി.എച്ച്.പി കരുത്തും 360 എൻ.എം ടോർക്കും വാഹനത്തിനുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം വിപണിയിലെത്തും.

അതേസമയം, ഇന്നോവയുടെ പുതിയ പതിപ്പ് പെട്രോൾ വകഭേദത്തിൽ മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. അർബർ ക്രൂയിസർ ഹൈറൈഡറിൽ കണ്ട അതേ എൻജിൻ ഉപയോഗിച്ചാവും പുതിയ ഇന്നോവ പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Toyota Innova Crysta Diesel Bookings Halted Temporarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.