Posted On
date_range Updated On
date_range ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് വിലവർധനവ് പ്രഖ്യാപിച്ച് ടൊയോട്ട
ഇന്ത്യയിലെ മോഡലുകൾക്ക് വിലവർധനവ് പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ഏപ്രിൽ ഒന്ന് മുതലാണ് വിലവർധനവ് നിലവിൽ വരിക. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതാണ് വിലക്കയറ്റം അനിവാര്യമാക്കിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
അതേസമയം, ഉൽപ്പാദന ചെലവിൽ വന്ന വർധനവിന്‍റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഇവർ അവകാശപ്പെട്ടു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വർധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടില്ല.
നിലവിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാമ്രി, വെൽഫയർ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്. ഇത് കൂടാതെ മാരുതി സുസുക്കി, റെനോ, ഇസുസു തുടങ്ങിയ കമ്പനികളും ഏപ്രിൽ മുതൽ വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.