രാജ്യത്തെ ടോൾ ബൂത്തുകൾ ഒരുവർഷത്തിനകം ഇല്ലാതാകും; പകരം ജി.പി.എസ്​ സംവിധാനം

ന്യൂഡൽഹി: രാജ്യത്തെ ടോൾ ബൂത്തുകൾ അടുത്ത വർഷം ഇല്ലാതാകുമെന്ന്​ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി പാർലമെൻറിനെ അറിയിച്ചു. ടോൾ നികുതി കൊ​ടുക്കേണ്ട എന്ന്​ അതിനർഥമില്ല. ജി.പി.എസ്​ സംവിധാനം ഉപയോഗിച്ച്​ നികുതി ഈടാക്കും.

റോഡി​െൻറ പ്രവേശന ഭാഗത്ത്​ സ്​ഥാപിച്ച കാമറ വാഹനത്തി​െൻറ ചിത്രമെടുക്കുകയും ഫാസ്​ടാഗ്​ രീതിയിൽ നികുതി ഓൺലൈനായി ഈടാക്കുകയും ചെയ്യും. ടോൾ ഈടാക്കുന്ന റോഡുകളിൽ വാഹനം സഞ്ചരിച്ച ദൂരത്തിന്​ അനുസരിച്ചാണ്​ ചാർജ്​ ഈടാക്കുക.

ടോൾ ബൂത്തിൽ വണ്ടി നിർത്തുകയും കാത്തുകിടക്കുകയും ചെയ്യുന്ന രീതി ഒഴിവാകുമെന്നു മാത്രം. രാജ്യത്ത്​ നിലവിൽ 566 ടോൾ പ്ലാസകളുണ്ട്​.

Tags:    
News Summary - Toll booths in the country will be abolished within a year; GPS system instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.