വാഷിങ്ടൺ: ഇലക്ട്രിക് വാഹനനിർമ്മാതാക്കളും വാഹനപ്രേമികളും ദീർഘകാലമായി കാത്തിരുന്ന സെൽഫ് ഡ്രൈവിങ് പൊതു റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കുമെന്ന് ടെസ്‌ല മേധാവി എലോൺ മസ്‌ക് പറഞ്ഞു. വിലകുറഞ്ഞ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള പദ്ധതികളിൽ നിന്നും പൂർണമായി മാറി, സെൽഫ് ഡ്രൈവിങ് വാഹനങ്ങളിൽ ടെസ്‌ലയുടെ പൂർണ മേധാവിത്വം ഉറപ്പിക്കുകയാണ് മസ്കിന്റെ ലക്ഷ്യം.
ടെസ്‌ലയുടെ 'മോഡൽ വൈ' റോബോടാക്സിയാണ് ജൂൺ 22ന് സെൽഫ് റൈഡ് ചെയ്യുന്നത്. പൂർണമായും സെൽഫ് ഡ്രൈവിങ് രീതി ഉപയോഗിച്ച് നിർമ്മിച്ച വാഹനത്തിന്റെ സുരക്ഷയിൽ ഏറെ ആശങ്കകളാണ് വാഹനലോകം പങ്കുവെക്കുന്നത്.
എന്നാൽ റോബോടാക്സിയുടെ സുരക്ഷ ആശങ്കകൾ എല്ലാം തന്നെ നേരത്തെ പരിഹരിച്ചാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചത്. അതിനാൽ തന്നെ വാഹനം സുരക്ഷിതമാണെന്നും ജൂൺ 22ന് നടക്കുന്ന റൈഡിൽ അത് കൂടുതൽ വ്യക്തമാകുമെന്നും മസ്‌ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.