ഇ.വി കളിലെ ഒരേയൊരു രാജാവ്; 66 ശതമാനം വിൽപ്പന വർധനവുമായി ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം തുടർന്ന് ടാറ്റ മോട്ടോർസ്. മേയിലെ വാഹന വിൽപ്പനയിൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് 66 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2023 മേയിൽ 5,805 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 3,505 വാഹനങ്ങൾ വിറ്റിരുന്നു.

ടാറ്റ മോട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ടാറ്റയുടെ മൊത്തത്തിലുള്ള വാഹന വിൽപ്പനയിൽ ചെറിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മേയിലെ മൊത്ത വിൽപ്പന 73,448 യൂനിറ്റായിരുന്നു. മുൻ വർഷം ഇതേ മാസത്തിൽ 74,755 യൂനിറ്റായിരുന്നു വിൽപ്പന. പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 6 ശതമാനം ഉയർന്ന് 45,984 യൂണിറ്റിലെത്തി.

ഈ വർഷം മെയ് മാസത്തിൽ ഹെവി കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പന 11 ശതമാനം ഉയർന്ന് 8,160 യൂണിറ്റിലെത്തി. 2022 മെയിൽ ഇത് 7,343 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ടാറ്റ മോട്ടോഴ്സ് 43,341 യൂനിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിറ്റത്. 5.8 ശതമാനം വാർഷിക വളർച്ചയാണ് ഈ വിഭാഗത്തിൽ നേടിയത്. 2,537 യൂനിറ്റുകളുടെ വർധനവാണിത്. എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ ഏപ്രിലിലെ വിൽപ്പനയെക്കാൾ പിന്നിലാണ് മെയിലെ വിൽപ്പന. 2023 ഏപ്രിലിൽ ടാറ്റ മൊത്തം 47,007 യൂനിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിറ്റത്. മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2.40 ശതമാനം വിൽപ്പന കുറഞ്ഞിട്ടുണ്ട്. 1,129 യൂണിറ്റുകളുടെ ഇടിവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - Tata Motors' Electronic Vehicle sales jump 66 per cent in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.