പ്രമുഖ കമ്പനിയെ മലർത്തിയടിച്ച് വാഹന വിൽപ്പനയിൽ​ ടാറ്റയുടെ മുന്നേറ്റം

മുംബൈ : രാജ്യത്തെ യാത്രാവാഹന വില്‍പ്പനയില്‍ മികച്ച മുന്നേറ്റവുമായി ടാറ്റാ മോ​േട്ടാർസ്​. 2020 ആഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോൾ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്​ ടാറ്റാ മോട്ടോഴ്‌സ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെക്കാള്‍ 4,900 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ നേട്ടം സ്വന്തമാക്കിയത്​. തുടര്‍ച്ചയായ രണ്ടാം മാസമാണ് ടാറ്റ മഹീന്ദ്രയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളുന്നത്​.

ടാറ്റാ മോട്ടോഴ്‌സി​െൻറ ആഗസ്റ്റിലെ റീട്ടെയിൽ വില്‍പ്പന 14,136 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത്​ അത്​ 10,887 എണ്ണം മാത്രമായിരുന്നു. ജൂലൈയില്‍ 12,753 വാഹനങ്ങള്‍ നിരത്തിലിറക്കാനും കമ്പനിക്കു കഴിഞ്ഞു. പുതിയ അൾട്രോസ്, നെക്‌സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ലഭിച്ച വൻ ജനപ്രീതിയാണ് മൂന്നാം സ്ഥാനമെന്ന നേട്ടത്തിലേക്ക്​ എത്തിച്ചതെന്നും ഇതുവഴി നടപ്പുസാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 9.5 ശതമാനം വിപണിവിഹിതം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും കമ്പനി അവകാശപ്പെടുന്നു.


എന്നാൽ നിലവിലെ മാര്‍ക്കറ്റ് ഷെയര്‍ നഷ്ടം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ്​ മഹീന്ദ്രയുടെ പ്രതികരണം. കോവിഡ് മഹാമാരി കമ്പനിയുടെ വിതരണ ശൃംഖലയെയും പുതിയ ഉല്‍പ്പന്ന അവതരണത്തെയും കാര്യമായി ബാധിച്ചെന്നും ശക്​തമായ സാന്നിധ്യവുമായി എത്രയും പെട്ടന്ന്​ തിരിച്ചുവരുമെന്നും മഹീന്ദ്ര അറിയിച്ചു. അതേസമയം, ടാറ്റയുടെ ഞെട്ടിക്കുന്ന വളർച്ച മാരുതിക്ക്​ സമീപ ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്​ടിക്കുമെന്നാണ് വിദഗ്​ധർ​ ചൂണ്ടിക്കാട്ടപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.