ബലേനോയുടെ ക്രാഷ്​ ടെസ്​റ്റ്​ റിസൾട്ട്​ വന്നു; അത്ര ശുഭകരമല്ല കാര്യങ്ങൾ

ഇന്ത്യയിൽ നിർമിച്ച്​ ലാറ്റിൻ അമേരിക്കയിലേക്ക്​ കയറ്റുമതി ചെയ്യുന്ന മാരുതി സുസുകി ബലേനയുടെ എൻ.സി.എ.പി ക്രാഷ്​ ടെസ്​റ്റ്​ റിസൾട്ട്​ പുറത്തുവന്നു. ലാറ്റിൻ എൻകാപ്​ ടെസ്​റ്റിലാണ്​ ബലേനോ പ​െങ്കടുത്തത്​. ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിൽ നിർമിച്ച​ വാഹനമാണ്​ ക്രാഷ്​ ടെസ്​റ്റിന്​ വിധേയമായത്​​. മൊത്തം റേറ്റിങിൽ പൂജ്യം സ്​റ്റാറാണ്​​ ബലേനോക്ക്​ ലഭിച്ചത്​. പ്രായപൂർത്തിയായവർക്കുള്ള സുരക്ഷയിൽ 20 ശതമാനം സ്കോർ ചെയ്​തു. കുട്ടികളുടെ സുരക്ഷയിലെ സ്​കോർ 17 ശതമാനമാണ്. ബോഡിഷെല്ലും ഫുട്‌ ഏരിയയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു.


രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, പിൻസീറ്റുകളിൽ ഐഎസ്ഒഫിക്​സ്​ പോയിന്റുകൾ, എബിഎസ് എന്നിവ ഉള്ള ​ബലേനോ മോഡലാണ്​ ക്രാഷ്​ ടെസ്​റ്റിന്​ ഉപയോഗിച്ചത്​. കാൽനടക്കാരുടെ സുരക്ഷയിൽ ബലേനോ മികച്ച പ്രകടനം കാഴ്​ച്ചവെച്ചു. 64.06 ശതമാന്​ ഇൗ വിഭാഗത്തിലെ സ്​കോർ.

ഇന്ത്യയിൽ നിർമ്മിച്ച ബലേനോ ആദ്യമായി അവതരിപ്പിച്ച 2016-ൽ, യൂറോ എൻസിഎപിയിൽ പരീക്ഷിക്കുകയും ത്രീ-സ്റ്റാർ റേറ്റിങ്​ നേടുകയും ചെയ്​തിരുന്നു. അന്ന്​ പരിശോധിച്ചത് ആറ്​ എയർബാഗുകൾ, ഇ.എസ്​.സി പോലുള്ള കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള ഒരു യൂറോപ്യൻ-സ്പെക്​ മോഡലായിരുന്നു.

Tags:    
News Summary - Suzuki Baleno scores zero stars in Latin NCAP crash test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.