Image Credit: AFP
സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത ബസ് സർവിസ് ആരംഭിച്ചു. 42 ഡോട്ട് എന്ന സ്റ്റാർട്ടപ് രൂപകൽപന ചെയ്ത സാങ്കേതികവിദ്യ പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് സ്വന്തമാക്കിയിട്ടുണ്ട്. പേരിന് ഡ്രൈവർ ഉണ്ടായിരുന്നെങ്കിലും ബസ് നിയന്ത്രിച്ചിരുന്നത് നിർമിതബുദ്ധി ആയിരുന്നു. സ്റ്റോപ്പിൽ ബസ് നിർത്തുന്നതും വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കുന്നതും വാതിൽ തുറക്കുന്നതും അടക്കുന്നതും എല്ലാം ഡ്രൈവർക്ക് നോക്കിയിരിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
Image Credit: AFP
കാമറകളും റഡാറും നൽകിയ സൂചന അനുസരിച്ച് ബസ് മുന്നോട്ടുനീങ്ങി 20 മിനിറ്റിൽ 3.4 കിലോമീറ്റർ സഞ്ചരിച്ചു. മുൻനിശ്ചയിച്ച രണ്ട് സ്റ്റോപ് ആണ് ഇതിനിടയിൽ ഉണ്ടായിരുന്നത്. ആപ് വഴി സീറ്റ് ബുക്ക് ചെയ്യാനും കഴിയുമായിരുന്നു. ഭാവി നിർമിതബുദ്ധിയുടേതാണെന്നും വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി ഡ്രൈവറില്ലാത്ത വാഹനങ്ങൾ സർവിസ് നടത്തുന്ന കാലം വിദൂരമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.