മോട്ടോ ജിപി 2021: ഹോണ്ടക്ക് ആദ്യസ്ഥാനങ്ങൾ, 2017നുശേഷം ആദ്യം

2021 മോട്ടോജിപി ലോക ചാമ്പ്യന്ഷിപ്പിന്റെ 16ാം റൗണ്ടില് ആദ്യരണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കി റെപ്സോൾ ഹോണ്ട ടീം. റെപ്സോൾ ഹോണ്ടയുടെ മാർക്​ മാർക്വേസ് തുടർച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോൾ സഹതാരം പോൾ എസ്പാർഗാരോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോൾ ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചു. 2017 അരഗോൺ ജിപിക്ക് ശേഷം ഹോണ്ട ടീം ആദ്യ രണ്ട് സ്ഥാനങ്ങളും നേടുന്നത് ഇതാദ്യമാണ്. ഈ വർഷത്തെ അവസാന രണ്ട് റൗണ്ടുകളിലും ഈ ഫോം തുടരാനാണ് ഇരു റൈഡർമാരും ലക്ഷ്യമിടുന്നത്.

ഹോണ്ട ടീമിന്റെ 450ാമത് ഗ്രാന്പ്രീ റേസ് ആയിരുന്നു ഞായറാഴ്​ച ഇറ്റലിയിലേത്. കഴിഞ്ഞ മത്സരത്തിൽ ടീം അവരുടെ 450ാമത്തെ പ്രീമിയർ ക്ലാസ് പോഡിയം ആഘോഷിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. തുടർച്ചയായ വിജയത്തോടെ 142 പോയിന്റുമായി മാർക്​ മാർക്വേസ് മോട്ടോ ജിപി ലോക ചാമ്പ്യന്ഷിപ്പിൽ ആറാം സ്ഥാനത്തെത്തി.

അഞ്ചാം സ്ഥാനത്തുള്ള ജാക്ക് മില്ലറേക്കാൾ വെറും ഏഴ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. 90 പോയിന്റുള്ള പോൾ എസ്പാർഗാരോ 12ാം സ്ഥാനത്തായി. 2021 മോട്ടോജിപി വേൾഡ്​ ചാമ്പ്യന്ഷിപ്പ് നേടിയ ഫാബിയോ ക്വാർട്ടരാരോയെയും യമഹയെയും, ഹോണ്ട എച്ച്ആർസിയും റെപ്സോൾ ഹോണ്ട ടീമും അഭിനന്ദിച്ചു.

Tags:    
News Summary - Repsol Honda Team back on top with stunning 1-2 finish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.