തമിഴ്, തെലുങ്ക്, ഹിന്ദി സിനിമ രംഗത്ത് തിളങ്ങുന്ന താരമാണ് പൂജ ഹെഗ്‌ഡെ. മോഡലിങ് രംഗത്ത് നിന്നാണ് പൂജ സിനിമയിലേക്ക് എത്തുന്നത്. തന്റെ യാത്രകൾക്കായി നടി പുത്തനൊരു കാർ വാങ്ങിയിരിക്കുകയാണ്. നാല് കോടി വിലമതിക്കുന്ന പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്.യു.വിയാണ് പൂജ സ്വന്തമാക്കിയത്.
പൂജാ ഹെഗ്‌ഡെ തന്റെ പുതിയ എസ്.യു.വിയിൽ വന്നിറങ്ങുന്ന വിഡിയോ ഓൺലൈനിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള കാർ കൂടിയാണിത്. ഈ ആഡംബര എസ്.യു.വി വാങ്ങുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല പൂജ ഹെഗ്‌ഡെ. നിമ്രത് കൗർ, രൺബീർ കപൂർ, ആദിത്യ റോയ് കപൂർ, സോനം കപൂർ, തെലുങ്ക് നടൻ മഹേഷ് ബാബു, മോഹൻലാൽ, മലൈക അറോറ തുടങ്ങിയവർ ഇതിനകം ഈ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.
റേഞ്ച് റോവർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എസ്.യു.വിയുടെ ലാന്റൗ ബ്രോൺസ് നിറത്തിൽ അണിഞ്ഞൊരുങ്ങിയ പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ റേഞ്ച് റോവർ എസ്.യു.വിയുടെ വില 2.39 കോടി രൂപ മുതൽ 4.17 കോടിവരെയാണ്. അപ്ഡേറ്റുകൾ അനുസരിച്ചാണ് വാഹനത്തിന് വിലവർധിക്കുന്നത്.
മികച്ച യാത്രാ സുഖവും സേഫ്റ്റിയും പെർഫോമൻസുമെല്ലാം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമാണിത്. 35-സ്പീക്കർ മെറിഡിയൻ സൌണ്ട് സിസ്റ്റം, 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.