Posted On
date_range Updated On
date_range ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; മുംബൈയിൽ പെട്രോളിന് 91.56 രൂപ
ഇന്ത്യയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ് പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില 91.56 രൂപയായി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയാണ്. മുംബൈയിൽ ഡീസൽ വില 81.87 രൂപയായിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 75.13 രൂപയായി ഉയർന്നു. രാജ്യെത്ത മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന വിലയിൽ വർധനയുണ്ടായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 87.63ഉം ഡീസലിന് 80.43 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 86.39-ഡീസൽ 78.72 രൂപയാണ്. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലാണ്. മുംബൈയിൽ ഡീസൽ വിലയും റെക്കോർഡ് ഇട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.