ഒാല ഇ.വിക്ക്​ ഏറ്റവും വില കുറവ്​ ഇൗ സംസ്​ഥാനത്ത്​; കേരളത്തിൽ കൈ പൊള്ളും

ഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന്​ തുടക്കമിട്ട്​ ഒാല സ്​കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ്​ വാഹനം പുറത്തിറക്കിയത്​. എസ്​ വൺ, എസ്​ വൺ പ്രൊ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ്​ വണ്ണി​െൻറ വില ഒരു ലക്ഷം രൂപയാണ്​. കേന്ദ്ര സർക്കാരി​െൻറ ഫെയിം സബ്​സിഡി ഉൾപ്പെടുത്തിയ വിലയാണിത്​. എസ്​ വൺ പ്രൊക്ക്​ 1.30ലക്ഷം വിലവരും. സംസ്​ഥാന സബ്​സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്​, രാജസ്​ഥാൻ, മഹാരാഷ്​ട്ര എന്നീ സംസ്​ഥാനങ്ങളാണ്​ നിലവിൽ ഇ.വികൾക്ക്​ സബ്​സിഡി നൽകുന്നത്​. എസ്​ വൺ വേരിയൻറ്​ ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ്​ വൺ പ്രോയുടെ റേഞ്ച്​ 181 കിലോമീറ്ററാണ്​. വാഹനം ബുക്ക്​ ചെയ്​തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.

വില വ്യതിയാനത്തിന്​ കാരണം

ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ വിവിധ സംസ്​ഥാനങ്ങളിൽ വിവിധ വിലകളാണ്​ നിലവിലുള്ളത്​. ഇതിന്​ കാരണം വിവിധ കേന്ദ്രങ്ങളിൽനിന്ന്​ ലഭിക്കുന്ന സബ്​സിഡികളിലുള്ള വ്യത്യാസമാണ്​. അതത് സംസ്ഥാനങ്ങളുടെ സബ്​സിഡി ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വാഗ്​ദാനം ചെയ്യുന്ന ഫെയിം 2 സ്​കീമും സൗജന്യ രജിസ്​ട്രേഷനുംകൂടി ഉൾ​െപ്പടുത്തുേമ്പാഴാണ്​ ഒരു ഇ.വിയുടെ വിലവിവരം ഉറപ്പിക്കാനാവുക. നിലവിൽ ഒാല എസ്​ വൺ വേരിയൻറി​െൻറ കാര്യമെടുക്കാം. എസ്​ വണ്ണിന്​ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില 99,000രൂപയാണ്​. ഇതിൽ കേന്ദ്രത്തി​െൻറ ഫെയിം സബ്​സിഡികൂടി ഉൾപ്പെട്ടിട്ടുണ്ട്​. ഒാല എസ്​ വൺ ഗുജറാത്തിലാണ്​ ഏറ്റവുംവില കുറച്ച്​ ലഭിക്കുക. ഇവിടെ എസ് വണ്ണിന്​​​ 79,999 രൂപയും എസ് വൺ പ്രോയ്ക്ക് 109,999 രൂപയും വിലവരും.


ഡൽഹി സർക്കാരി​നും സമഗ്രമായൊരു ഇ.വി പോളിസി ഉണ്ട്​. പലതരം ഇൻസെൻറീവുകൾ സർക്കാർ ഇ.വികൾക്ക്​ നൽകുന്നുണ്ട്​. ദേശീയ തലസ്ഥാനത്ത്​ എസ് വൺ, എസ് വൺ പ്രോ എന്നിവ യഥാക്രമം, 85,099, 110,149 രൂപയ്ക്ക് ലഭിക്കും.മഹാരാഷ്ട്രയിൽ എസ് വൺ, എസ് വൺ പ്രോ ഇലക്ട്രിക് സ്​കൂട്ടറുകൾ 94,999 രൂപയിലും 124,999ലും ലഭിക്കും. രാജസ്ഥാനിൽ ഇത്​ 89,968 രൂപയും 119,138 ഉം ആയിരിക്കും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒാല ഇ.വികൾക്ക്​ യഥാക്രമം 99,999 രൂപ, 129,999 രൂപ വിലവരും.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.