ഒല റോഡ്സ്റ്റർ എക്സ്+ സ്പെഷ്യൽ എഡിഷൻ

നാല് വർഷം കൊണ്ട് 10 ലക്ഷം യൂനിറ്റുകൾ വിൽപ്പന നടത്തി ഒല; റെക്കോഡ് നേട്ടത്തിൽ പുതിയ സ്പെഷ്യൽ എഡിഷൻ വിപണിയിൽ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് കുറഞ്ഞ കാലംകൊണ്ട് ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിൽപ്പന നടത്തിയെന്ന റെക്കോർഡ് നേട്ടത്തിൽ എത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ നിർമാണ പ്ലാന്റിൽ നിന്നുമാണ് ഒരു മില്യൺ ഇരുചക്രവാഹനങ്ങൾ ഒല ഇലക്ട്രിക് പുറത്തിറക്കിയത്.

2017ലാണ് ഒല ഇലക്ട്രിക് ഇന്ത്യയിൽ സ്ഥാപിതമാകുന്നത്. കർണാടകയിലെ ബംഗളൂരുവിലാണ് ഹെഡ് ക്വാർട്ടേഴ്‌സ്. 2017ൽ കമ്പനി സ്ഥാപിതമായെങ്കിലും 2021 ആഗസ്റ്റ് 15നാണ് ഒലയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. തുടർന്ന് അതേവർഷം സെപ്റ്റംബറിൽ ആദ്യ സ്കൂട്ടർ ഡെലിവറി ചെയ്യാനും കമ്പനിക്ക് സാധിച്ചു. രാജ്യത്തെ ആദ്യ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കൾ എന്ന പദവിയും ഒല ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇലക്ട്രിക് മോട്ടോസൈക്കിളായ റോഡ്സ്റ്റർ എക്സ്+ വേരിയന്റിന് ഒരു സ്പെഷ്യൽ എഡിഷനും ഒല വിപണിയിൽ എത്തിച്ചിട്ടുണ്ട്. മിഡ് നൈറ്റ് ബ്ലൂ നിറത്തിൽ റെഡ് കളർ ഹൈലൈറ്റ് ചെയ്ത് ഡ്യൂവൽ-ടോൺ ഡിസൈൻ സീറ്റിലാണ് പുതിയ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത് കോപ്പർ വേസ്റ്റും ഇലക്ട്രോപ്ലേറ്റഡ് ബാറുകളും ഫീച്ചർ ബാഡ്‌ജുകളായി വാർഷിക എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞമാസം കമ്പനി സംഘടിപ്പിച്ച വാർഷിക പരുപാടിയിൽ 4680 സെല്ലുകളുള്ള 5.2kWh ബാറ്ററി ഒല എസ്1 പ്രൊ+ ഇലക്ട്രിക് സ്കൂട്ടറിനും 9.1kWh ബാറ്ററി പാക്ക് റോഡ്സ്റ്റർ എക്സ്+ ബൈക്കിനുമായി ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആഗസ്റ്റ് മാസത്തിൽ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ടി.വി.എസിന് പിന്നിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ ഒല ഇലക്ട്രികിന് സാധിച്ചു.

കഴിഞ്ഞ ഏതാനം വർഷങ്ങളായി ഇലക്ട്രിക് വിപണിയിൽ ടി.വി.എസും ബജാജുമാണ് വിൽപ്പനയിൽ മുന്നിലുള്ള നിർമാണ കമ്പനികൾ. എന്നാൽ ഒല ഇപ്പോൾ മറ്റൊരു ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ 'എഥർ എനർജി'യുമായാണ് മത്സരിക്കുന്നത്. എങ്കിലും ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തിൽ വിൽപ്പന വർധിപ്പിക്കാൻ ഒലക്ക് സാധിച്ചിട്ടുണ്ട്.

ഒല റോഡ്സ്റ്റർ എക്സ്+ സ്പെഷ്യൽ എഡിഷൻ

11kWh ന്റെ വലിയ ബാറ്ററി പാക്കുമായാണ് ഒല റോഡ്സ്റ്റർ എക്സ്+ വിപണിയിൽ എത്തുന്നത്. ഈ ബാറ്ററി ഒറ്റ ചാർജിൽ 501 കിലോമീറ്റർ സഞ്ചരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മുൻവശത്ത് ഷാർപ്പ് എൽ.ഇ.ഡി ഹെഡ്‍ലൈറ്റും ഏറോഡൈനാമിക് ബോഡി പാനൽസും എൽ.ഇ.ഡി ടൈൽലൈറ്റ്‌സുമാണ് വാഹനത്തിന്റെ ഓവർഓൾ ബോഡി. കൂടാതെ 4.3-ഇഞ്ച് കളർ എൽ.സി.ഡി ഡിസ്പ്ലേ, സ്പോർട്സ്, നോർമൽ, ഇക്കോ തുടങ്ങിയ റൈഡിങ് മോഡലുകളും റോഡ്സ്റ്റർ എക്സ്+ ന്റെ പ്രത്യേകതകളാണ്.

Tags:    
News Summary - Ola Electric crosses one-million production mark; New Anniversary Edition Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.