ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹങ്ങളുടെ ഡിമാന്റ് ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി പല റേഞ്ചുകളുള്ള വൈദ്യുത വാഹങ്ങൾ വിപണി കീഴടക്കുകയാണ്. എന്നാൽ തുടർച്ചയായി ഏഴ് മാസം വൈദ്യുത വാഹനത്തിന്റെ വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ജെ.എസ്.ഡബ്ല്യു എം.ജി. മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇ.വിയായ വിൻഡ്സർ. 2025 ഏപ്രിൽ മാസത്തിൽ മാത്രമായി 5,829 യുനിറ്റുകളാണ് വാഹനം വിൽപ്പന നടത്തിയത്.
2024 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വിൻഡ്സർ ഒക്ടോബറിലാണ് വില്പന ആരംഭിക്കുന്നത്. ഇതുവരെയായി 20,000ത്തിലധികം വിൻഡ്സൻ ഇ.വി വില്പന നടത്തിയതായി കമ്പനി പറയുന്നു. മാർച്ച് മാസത്തിൽ 4,725 യൂനിറ്റ് വാഹനങ്ങളായിരുന്നു വിറ്റത്. ഇത് ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 23.36% അധിക വളർച്ചയാണ് എം.ജി അവകാശപ്പെടുന്നത്.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വിൻഡ്‌സർ ഇവി വിൽപ്പനയ്ക്ക് എത്തുന്നത്. എക്സൈറ്റിന് 13,99,800 രൂപയും, എക്സ്ക്ലൂസിവിന് 14,99,800 രൂപയും, എസെൻസിന് 15,99,800 രൂപയുമാണ് എക്സ് ഷോറൂം വില.
ഐ.പി 67 റേറ്റഡ് ആയ 38 kWh ലിഥിയം ഇരുമ്പ് ഫോസ്‌ഫേറ്റ് (എൽ.എഫ്.പി) ബാറ്ററിയുമായി ബന്ധിപ്പിച്ച ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് വിൻഡ്‌സർ ഇ.വിയിൽ ഉള്ളത്. ഈ മോട്ടോർ പരമാവധി 136 ബി.എച്ച്.പി കരുത്തും 200 എൻ.എം പീക് ടോർക്കും ഉൽപ്പാദിപ്പിക്കും. ഒറ്റ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വിൻഡ്സൻ ഇ.വി നൽകുക. വാഹനത്തിന് ഇക്കോ+, ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളുണ്ട്. ഈ മാസം അവസാനത്തോടെ വലിയ ബാറ്ററി പാക്കുള്ള പുതിയ വിൻഡ്സർ ഇ.വിയെ ജെ.എസ്.ഡബ്ല്യു എം.ജി പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.