1974 ല്‍ 1,000 വോൾവോ കാറുകൾ ഓർഡർ ചെയ്തു; 49 വർഷമായി പണം നൽകിയില്ല

1974ലാണ് 73 മില്യൺ ഡോളർ വിലമതിക്കുന്ന 1,000 വോൾവോ 144 കാറുകൾക്കും മറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾക്കുമായി ഉത്തര കൊറിയ ഓർഡർ നൽകിയത്. കാറുകള്‍ കൈമാറിയെങ്കിലും ഉത്തര കൊറിയ സ്വീഡീഷ് കമ്പനിക്ക് പണം നല്‍കിയില്ല. കഴിഞ്ഞ 49 വര്‍ഷമായി പണം തിരിച്ചടയ്ക്കാത്തത് കാരണം പലിശയും കൂട്ടു പലിശയും കയറി തുക 330 ദശലക്ഷം ഡോളറായി ഉയര്‍ന്നു.

ഉത്തര കൊറിയയ്ക്കെതിരെ പരാതിയുമായി യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ രംഗത്തെത്തിയപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ സംഭവം അറിയുന്നത്. വിദേശ മൂലധനത്തിലേക്കും സാങ്കേതികവിദ്യയിലേക്കും ഉള്ള പ്രവേശനം വിപുലീകരിക്കുന്നതിനായി ഉത്തര കൊറിയ പാശ്ചാത്യ വ്യാവസായിക രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിന്‍റെ തുടർച്ചയായിരുന്നു ഈ ഇടപാട്.

ഭാവിയില്‍ നടക്കുന്ന ഉൽപ്പാദനത്തില്‍ നിന്നോ രാജ്യത്ത് നിര്‍മ്മിക്കുന്ന മറ്റ് ഉൽപന്നങ്ങളില്‍ നിന്നോ കണ്ടെത്തുന്ന വരുമാനത്തില്‍ നിന്ന് പണം നൽകാമെന്നായിരുന്നു ഉത്തര കൊറിയ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, കാറുകള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ പണം തിരിച്ച് കൊടുക്കാന്‍ ഉത്തര കൊറിയ തയ്യാറായില്ല.

ഇത് സംബന്ധിച്ച ചില കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാറുകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്വിറ്ററില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 49 വര്‍ഷം പഴക്കമുള്ള ഈ കാറുകള്‍ ഉത്തരകൊറിയ ഇപ്പോഴും പ്രത്യേക അവസരങ്ങളില്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നുണ്ട്.

യു.എസ് പത്രപ്രവർത്തകനായ അർബൻ ലെഹ്നർ 1989-ൽ ഉത്തര കൊറിയയിലേക്ക് നടത്തിയ രണ്ടാഴ്ചത്തെ യാത്രയ്ക്കിടെ അതിവേഗം ഓടുന്ന വോൾവോ 144 സെഡാനിൽ സഞ്ചരിച്ചിരുന്നു. സന്ദർശകരായ പത്രപ്രവർത്തകർ സാധാരണയായി ഈ കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - North Korea Ordered 1,000 Volvo Cars From Sweden And Never Paid.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.