പരിഷ്‌ക്കരിച്ച മഹീന്ദ്ര ഥാർ 3 ഡോർ

പുത്തൻ ലുക്കിൽ കിടിലൻ ഫീച്ചറുകൾ; മാറ്റങ്ങളോടെ രണ്ടാം തലമുറയിലെ ഥാർ വിപണിയിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഐകോണിക് എസ്.യു.വിയായ ഥാർ 3 ഡോറിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ. 2020 ഒക്ടോബർ 2ന് മഹീന്ദ്ര രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന്റെ രണ്ടാം തലമുറയായാണ് ഥാർ 3 ഡോറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് നിരത്തുകളിൽ എത്തിയത്. ഏറെ ജനപ്രിയമായ ഥാർ അഞ്ച് വർഷംകൊണ്ട് രണ്ട് ലക്ഷം യൂനിറ്റ് വിൽപ്പന നടത്താൻ മഹീന്ദ്രക്ക് സാധിച്ചു. പരിഷ്‌ക്കരിച്ച് വിപണിയിൽ എത്തിച്ച രണ്ടാം തലമുറ ഥാറിന് 9.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മഹീന്ദ്ര 2020ൽ വിപണിയിൽ എത്തിച്ച ഥാർ 3 ഡോർ വകഭേദത്തിന്റെ അതേ എൻജിൻ തന്നെയാണ് പരിഷ്‌ക്കരിച്ച മോഡലിലും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.


  മഹീന്ദ്ര ഥാർ 3 ഡോർ: വകഭേദം അനുസരിച്ചുള്ള വില (എക്സ് ഷോറൂം)

ഡീസൽ (D117 CRDe)

  • AXT RWD മാനുവൽ ട്രാൻസ്മിഷൻ - 9.99 ലക്ഷം
  • LXT RWD മാനുവൽ ട്രാൻസ്മിഷൻ - 12.19 ലക്ഷം

ഡീസൽ (2.2L mHawk)

  • LXT 4WD മാനുവൽ ട്രാൻസ്മിഷൻ - 15.49 ലക്ഷം
  • LXT 4WD ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ - 16.99 ലക്ഷം

പെട്രോൾ (2.0L mStallion)

  • LXT RWD ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ - 13.99 ലക്ഷം
  • LXT 4WD മാനുവൽ ട്രാൻസ്മിഷൻ - 14.69 ലക്ഷം
  • LXT 4WD ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ - 16.25 ലക്ഷം

എക്സ്റ്റീരിയറിലെ മാറ്റങ്ങൾ

പഴയ അതേ മോഡൽ ബമ്പറിൽ ബ്ലാക്ക്-സിൽവർ ഡ്യൂവൽ-ടോൺ കളർ സ്കീമിലാണ് പുതിയ ഥാർ 3 ഡോർ വിപണിയിൽ എത്തുന്നത്. അലോയ്-വീലുകളിൽ മാറ്റങ്ങളില്ല. പക്ഷെ പുറകുവശത്ത് അഡിഷണൽ ആയി നൽകിയിട്ടുള്ള ടയറിന്റെ മധ്യഭാഗത്തായി പാർക്കിങ് കാമറയും റിയർ വാഷർ വൈപ്പറും പരിഷ്‌ക്കരിച്ച ഥാറിൽ മഹീന്ദ്ര നൽകിയിട്ടുണ്ട്. കൂടാതെ മാനുവലി തുറക്കാൻ മാത്രം സാധിക്കുന്ന ഇന്ധനടാങ്കിന്റെ ഓപ്പൺ വശം ഇനിമുതൽ ഡ്രൈവർ സീറ്റിൽ നിന്നും പ്രവർത്തിപ്പിക്കാം. ഇതോടൊപ്പം ടാൻഗോ റെഡ്, ബാറ്റിൽഷിപ്പ് ഗ്രേ എന്നീ പുതിയ രണ്ട് കളർ ഓപ്ഷനുകളും പരിഷ്‌ക്കരിച്ച ഥാർ 3 ഡോറിന് ലഭിക്കുന്നു.


ഇന്റീരിയറിലെ പ്രധാന മാറ്റങ്ങൾ

രണ്ടാം തലമുറയായി നിരത്തുകളിൽ എത്തിച്ച മഹീന്ദ്ര ഥാർ 3 ഡോറിൽ പവർ വിൻഡോയുടെ കണ്ട്രോൾ സ്വിച്ചുകൾ ഡോർ പാനലിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഥാർ റോക്സിൽ നിന്നും വലിയ സ്റ്റിയറിങ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ സംവിധാനങ്ങളോടെ 10.25-ഇഞ്ച് ടച്ച്സ്ക്രീൻ, മുൻവശത്തേക്ക് ചലിപ്പിക്കാൻ സാധിക്കുന്ന ആംറെസ്റ്റ്, റിയർ എസി വെന്റുകൾ എന്നിവ ഥാർ 3 ഡോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - New look, great features; Second generation Thar launched with changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.