ഹ്യൂണ്ടായുടെ പ്രീമിയം ഹാച്ച് െഎ 20 ബുക്കിങ്ങുകളുടെ കാര്യത്തിൽ കുതിക്കുന്നു. 40 ദിവസംകൊണ്ട് 30,000 ബുക്കിങ്ങുകളാണ് വാഹനം സ്വന്തമാക്കിയത്. 10,000 യൂനിറ്റുകൾ ഇതിനകം ഉപയോക്താക്കൾക്ക് എത്തിച്ചിട്ടുണ്ട്. മുൻഗാമിയെ അപേക്ഷിച്ച് മികവിെൻറ കാര്യത്തിൽ ഏറെ മുന്നിലാണ് പുതിയ െഎ 20. മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത (ഒ) എന്നീ നാല് വേരിയൻറുകളാണ് ഹ്യൂണ്ടായ് ഐ 20 ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തിലുള്ള ബുക്കിങ്ങുകളിൽ 85 ശതമാനവും റേഞ്ച്-ടോപ്പിംഗ് ആസ്ത ട്രിമ്മുകൾക്കും 10 ശതമാനം ഡ്യുവൽ-ടോൺ ട്രിമിനുമാണ് എന്നത് ശ്രദ്ധേയമാണ്.
രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്ന വാഹനം ഹ്യുണ്ടായുടെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. 6.79 ലക്ഷം രൂപയാണ് പുതിയ െഎ 20യുടെ പ്രാരംഭ വില. ഏറ്റവും ഉയർന്ന ഒാേട്ടാമാറ്റിക് വാഹനത്തിന് 11.18 ലക്ഷവും ഏറ്റവും കുറഞ്ഞ ഡീസൽ വാഹനത്തിന് 8.20 ലക്ഷവുമാണ് വില.2008 ലാണ് വാഹനം ആദ്യമായി വിപണിയിലെത്തിയത്. അതിനുശേഷം മാരുതി സ്വിഫ്റ്റിനൊപ്പം ജനപ്രിയതയിൽ മുന്നേറാൽ െഎ 20ക്ക് കഴിഞ്ഞിരുന്നു. ടാറ്റാ ആൽട്രോസ്, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങി ശക്തരായ എതിരാളികൾക്കിടയിലേക്കാണ് െഎ20 വിപണിയിൽ എത്തുന്നത്. ഇതുവരെ 10000 ബുക്കിങ് ലഭിച്ച വാഹനത്തിന് വിപണിയിൽ വൻ വരവേൽപ്പ് ലഭിക്കുന്നതായാണ് സൂചന.
എഞ്ചിൻ
1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഒന്നാമത്തേത്. 83 എച്ച്പി കരുത്തും, 115 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 120 എച്ച്പി കരുത്തും, 172 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.2 ലിറ്റർ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വരും. മാനുവലിനേക്കാൾ 5 എച്ച്പി കൂടുതലാണ് ഒാേട്ടാമാറ്റികിന്. 1.0 ലിറ്ററിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സും ഒരു ഐഎംടി (ക്ലച്ച്-ലെസ് മാനുവൽ) ഗിയർബോക്സും ലഭിക്കും.
100 എച്ച്പി കരുത്തുള്ളതാണ് 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ. ഇപ്പോഴുള്ളതുപോലെ പുതിയ ഐ 20 യിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ എഞ്ചിന് നൽകുന്നുള്ളൂ. 1.2 ലിറ്റർ പെട്രോൾ എഞ്ചിന് മാനുവൽ ഗിയർബോക്സിൽ 20.35 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക്കിൽ 19.65 കിലോമീറ്ററുമാണ് മൈലേജ്. 1.0 ലിറ്റർ ടർബോ പെട്രോളിൽ 20.25ഉം ഡിസിടി ഗിയർബോക്സിൽ 20 കിലോമീറ്ററും ലഭിക്കും. 1.5 ലിറ്റർ ഡീസൽ മാനുവലിൽ 25.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.
ഡിസൈൻ
പഴയതിനേക്കാളേറെ സ്പോർട്ടിയായ വാഹനമാണിത്. 'സെൻസിയസ് സ്പോർട്ടിനെസ്' എന്ന് ഹ്യുണ്ടായ് വിളിക്കുന്ന ഡിസൈൻ ഭാഷയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയതും വലുപ്പമേറിയതുമായ ഗ്രില്ലാണ് വാഹനത്തിന്. പുതിയ ഹെഡ്ലൈറ്റ്, ഡിആർഎൽ ഡിസൈൻ, ഇസഡ് ആകൃതിയിലുള്ള എൽഇഡി ഉള്ള പുതിയ ടൈൽലൈറ്റുകൾ എന്നിവ കൂർത്തതെന്ന് തോന്നിപ്പിക്കുന്ന രൂപമാണ് നൽകുന്നത്. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ഇതിനുപുറമേ രണ്ട് ഇരട്ട ടോൺ ഫിനിഷുകളിലും ഐ 20 ലഭ്യമാണ്. ബ്ലാക്ക് റൂഫിനൊപ്പം പോളാർ വൈറ്റ്, ബ്ലാക്ക് റൂഫിനൊപ്പം ഫിയറി റെഡ് എന്നിവയാണ് ഇരട്ടടോണിൽ വരുന്നത്.
സവിശേഷതകൾ
നിരവധി സവിശേഷതകളോടെയാണ് പുതിയ ഐ 20 എത്തുന്നത്. ടോപ്പ്-സ്പെക് അസ്ത (ഒ) ട്രിമ്മിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹ്യുണ്ടായിയുടെ 'ബ്ലൂലിങ്ക്'സവിശേഷതകൾക്കൊപ്പം 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവ ലഭിക്കും. ഈ ട്രിമ്മിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, 7 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ആംബിയൻറ് ലൈറ്റിങ് എന്നിവയും ഉണ്ടാകും. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളും പുതിയ ഐ 20 ക്ക് ലഭിക്കുന്നു. 5 വർഷം വരെ വാറണ്ടിയും 3 വർഷത്തെ റോഡ്സൈഡ് അസിസ്റ്റും ബ്ലൂലിങ്ക് കണക്റ്റിൽ 3 വർഷത്തെ സബ്സ്ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.