ജപ്പാനിൽ അവതരിപ്പിച്ച 2025 മോഡൽ ആൾട്ടോ

ജപ്പാനിൽ തരംഗമായി ന്യൂ ജെൻ ആൾട്ടോ; ഇത് മാരുതിയുടെ അഭിമാന വാഹനം

ടോക്കിയോ: മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിൽപന നടത്തിയ ആൾട്ടോ ഹാച്ച്ബാക്ക് വാഹനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ജപ്പാനിൽ തരംഗമായി. 2025 മോഡൽ ജാപ്പനീസ്-സ്പെകിനെയാണ് മാരുതി അഭിമാനപൂർവം അവതരിപ്പിച്ചത്. വാഹനത്തിന്റെ രൂപത്തിലും സവിഷേതകളിലും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ മോഡൽ ആൾട്ടോ വിപണിയിലേക്കെത്തുന്നത്. ജാപ്പനീസ് വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനമാണ് മാരുതി സുസുക്കി ആൾട്ടോ. ഇത് ഇന്ത്യയിൽ വിൽപന നടത്തുന്ന മോഡലിൽ നിന്നും ഏറെ വ്യത്യസ്തമാണ്.


2021ലാണ് ഒമ്പതാം തലമുറയിലെ ആൾട്ടോയെ മാരുതി വിപണിയിലേക്കെത്തിക്കുന്നത്. 1.0-ലീറ്റർ പെട്രോൾ, സി.എൻ,ജി മോഡൽ വാഹനത്തിന് 4.23 ലക്ഷം രൂപയായിരുന്നു പ്രാരംഭ എക്സ് ഷോറൂം വില. സെപ്റ്റംബർ 27, 2000ത്തിലാണ് മാരുതി ആൾട്ടോയെ വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. ഇതുവരെ 45 ലക്ഷം യൂനിറ്റിലധികം ആൾട്ടോ ഇന്ത്യൻ നിരത്തുകളിൽ കമ്പനി വിൽപന നടത്തിയിട്ടുണ്ട്.

2025 മോഡൽ മാരുതി സുസുക്കി ആൾട്ടോ

വാഹനത്തിന്റെ രൂപത്തിൽ കാര്യമായ മാറ്റം വരുത്തിയാണ് 2025 മോഡൽ ആൾട്ടോ വിപണിയിലേക്കെത്തുന്നത്. മുൻവശത്ത് പുതിയ ഗ്രിൽ, ബമ്പറിന്റെ വൃത്താകൃതിയിലുള്ള പ്രൊഫൈലുമായി വളരെ പൊരുത്തപ്പെടുന്നുണ്ട്. കൂടാതെ പിറകുവശത്ത് റൂഫ് സ്പോയിലറും മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. 660 സി.സി ത്രീ-സിലിണ്ടർ എൻജിനാണ് പുതിയ ആൾട്ടോയുടെ കരുത്ത്. ഇത് നാച്ചുറലി ആസ്പിറേറ്റഡ്, മൈൽഡ്-ഹൈബ്രിഡ് എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. ഹൈബ്രിഡ് വകഭേദത്തിന് 28.2 കിലോമീറ്റർ മൈലേജും നാച്ചുറൽ അസ്പിറേറ്റഡ് വകഭേദത്തിന് 27.6 കിലോമീറ്റർ മൈലേജും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ആൾട്ടോയെ ജപ്പാനിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള ചെറിയ ഹാച്ച്ബാക്ക് വാഹനമാക്കി മാറ്റി.


ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, സ്മാർട്ഫോൺ റിമോട്ട് എയർ കണ്ടിഷനിംഗ്, ഡ്യൂവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് 2, ട്രാഫിക് ലൈൻ നോട്ടിഫിക്കേഷൻ സിസ്റ്റം എന്നിവ ഉൾവശത്തെ പ്രത്യേകതകളാണ്. ജപ്പാനിൽ അവതരിപ്പിക്കുന്ന പുതിയ പതിപ്പിന് 11,42,900 യെൻ (ഏകദേശം 6.76 ലക്ഷം) എക്സ് ഷോറൂം വിലയുണ്ട്. അതേസമയം ടോപ്പ്-സ്പെക്ക് ഹൈബ്രിഡ് മോഡലിന് 16,39,000 യെൻ (ഏകദേശം 9.70 ലക്ഷം) എക്സ് ഷോറൂം വിലയാണ് വരുന്നത്.

Tags:    
News Summary - New Gen Alto makes waves in Japan; This is Maruti's flagship vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.