ഥാർ സ്പെയർ വീലുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ! രണ്ട് മണിക്കൂറിനിടെ കൊണ്ടുപോയത് 14 ടയറുകൾ

മൈസൂരു: മോഷണത്തിന്‍റെ സ്വഭാവമനുസരിച്ച് പലതരം കള്ളന്മാരെ കാണാറുണ്ടല്ലോ. മൈസൂരിൽ ഇതാ അത്തരത്തിലൊരു കള്ളൻ, മോഷ്ടിക്കുന്നത് മഹീന്ദ്ര ഥാർ കാറിന്‍റെ അലോയ് സ്പെയർ വീലുകൾ മാത്രം. കഴിഞ്ഞയാഴ്ച രണ്ട് മണിക്കൂറിനിടെ 14 ഥാറുകളുടെ പിന്നിലെ ടയറുകളാണ് മോഷണംപോയത്.

മൈസൂരുവിലെ റെസിഡൻഷ്യൽ മേഖലയായ വിജയനഗർ സെക്കൻഡ് സ്റ്റേജിൽ ജൂൺ 18ന് അർധരാത്രിയായിരുന്നു സംഭവം. രാത്രി 1.30നും 3.30നും ഇടയിൽ 14 ഥാറുകളുടെ സ്പെയർ വീൽ അഴിച്ചുകൊണ്ടുപോകുകയായിരുന്നു.

മഹീന്ദ്രയുടെ തന്നെ എക്സ്.യു.വി 500 എന്ന എസ്.യു.വി വാഹനത്തിലെത്തിയയാളാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞു. ഥാറിന് അരികിൽ വാഹനം നിർത്തി ഒരു പരിഭ്രമവും കൂടാതെ ഇയാൾ സാവധാനം വീൽ അഴിച്ച് സ്വന്തം വണ്ടിയിലേക്കിടുകയാണ്.

മോഷണംപോയ വീലുകൾക്കെല്ലാം കൂടി 5.6 ലക്ഷം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. ഇതേവാഹനം ഏതാനും ദിവസങ്ങളായി മേഖലയിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഥാർ കാറുകൾ നിർത്തിയിട്ട ഇടങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് ഇതെന്നാണ് നിഗമനം. 

Tags:    
News Summary - mysuru Thar Spare Wheels New Target For Thieves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.