മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വൈറലായി ട്വിറ്റർ പോസ്​റ്റ്​

ഇന്ത്യയിലെ പ്രശസ്​തമായ സ്​റ്റാർ ഹോട്ടലുകളിൽ ഒന്നായ മുംബൈ താജ്​ പാലസ്​ ഹോട്ടലിൽ ആറ്​ രുപക്ക്​ മുറി കിട്ടിയിരുന്ന കാലമുണ്ടായിരുന്നോ? തീർച്ചയായും അത്തര​മൊരു കാലം ഉണ്ടായിരുന്നെന്നാണ്​ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര പറയുന്നത്​. ഇതിന്​ തെളിവായി താജ്​ ഹോട്ടൽ ആദ്യമായി തുറന്നപ്പോഴുള്ള പരസ്യ നോട്ടീസും അദ്ദേഹം ട്വിറ്ററിൽ പങ്ക​ുവച്ചു. പണപ്പെരുപ്പത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്​ ആനന്ദ്​ മഹീന്ദ്ര ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.


'വിലക്കയറ്റത്തെ മറികടക്കാൻ ഇതാ ഒരു പോംവഴി. ടൈം മെഷീനിൽ കയറി കാലത്തിന് പിറകിലേക്ക് സഞ്ചരിക്കുക. ഒരുപാട് ദൂരം പിറകിലേക്ക്. മുംബൈയിലെ താജ് ഹോട്ടലിൽ ഒരു രാത്രി കഴിയാൻ വെറും ആറ് രൂപ മാത്രം? അതൊക്കെയായിരുന്നു കാലം'-ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. 1903-ൽ പകർത്തിയ താജ് ഹോട്ടലി​െൻറ ചിത്രത്തോടുകൂടിയ പരസ്യവും അദ്ദേഹം ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്​.

പോസ്റ്റ് വൈറൽ ആയതോടെ ആറു രൂപയ്ക്ക് ലഭിക്കുമായിരുന്ന മുറികളെക്കുറിച്ചായി ആളുകളുടെ ചർച്ച. ആറ്​ രൂപക്ക്​ മുറി കിട്ടുന്നതൊക്കെ കൊള്ളാം. പക്ഷെ അവിടെ എത്താൻ പെട്രോൾ അടിക്കുന്നതെങ്ങിനെ എന്നാണ്​ ഒരാൾ ചോദിച്ചത്​. കൗതുകം നിറഞ്ഞ ട്വീറ്റുകൾകൊണ്ട്​ പ്രശസ്​തനാണ്​ മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്ര. ട്വിറ്ററിൽ 84 ലക്ഷംപേർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്​. 






Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.