മോ​േട്ടാ ജി.പി ഇതിഹാസം വലൻറീനോ റൊസിക്ക്​ കോവിഡ്​

മോ​േട്ടാ ജി.പി ഇതിഹാസതാരം വലൻറീനോ റൊസിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ്​ ഇൗ വിവരം ട്വിറ്ററിൽ പങ്കുവച്ചത്​. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെതുടർന്ന്​ പരിശോധിക്കുകയായിരുന്നു. സ്‌പെയിനിൽ നടക്കാനരിക്കുന്ന അരഗോൺ ജിപി റോസിക്ക് നഷ്ടമാകും. ഇതോ​ൊപ്പം അടുത്ത ആഴ്​ച നടക്കുന്ന ടെറുവൽ ജിപിയും നഷ്‌ടമാകുമെന്നാണ്​ സൂചന. കോവിഡ്​ പോസിറ്റീവ് ആകുന്ന ആദ്യത്തെ മോട്ടോ ജിപി റൈഡറാണ്​ റോസി.

'ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ മുതൽ എനിക്ക് സുഖമില്ല. അസ്ഥികൾ നുറുങ്ങുന്ന വേദനയും നേരിയ പനിയും ഉണ്ടായിരുന്നു. ഉടൻ തന്നെ ഡോക്​ടറെ വളിക്കുകയും പരിശോധിക്കുകയും ചെയ്​തു. പി‌സി‌ആർ‌ ടെസ്റ്റി​െൻറ ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷേ രണ്ടാമത്തേത് നിർഭാഗ്യവശാൽ പോസിറ്റീവ് ആയിരിക്കുന്നു. അരഗോണിലെ റേസ്​ നഷ്​ടപ്പെടുന്നതിൽ ഞാൻ നിരാശനാണ്​. അരഗോണിലെ രണ്ടാം റൗണ്ട് മത്സരം നഷ്​ടമാകില്ല എന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആരോഗ്യ വിദഗ്​ധരുടെ ഉപദേശം പിന്തുടരാനാണ്​ തീരുമാനം. വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-റോസി ട്വറ്ററിൽ കുറിച്ചു.

അരഗോണിലെത്തിയതുമുതൽ അണുബാധാ സാധ്യത കുറക്കാൻ റോസി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. നിലവിൽ അദ്ദേഹം ടീം യമഹയോടൊപ്പമാണ്​ പ്രവർത്തിക്കുന്നത്​. യമഹയിലെ ആറ് അംഗങ്ങൾ നേരത്തെ കോവിഡ്​ പോസിറ്റീവ് ആയിരുന്നു. 'ഇത് വാലൻറീനോയെ സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയാണ്​. യമഹ മോട്ടോ ജിപി ടീമിനും ലോകമെമ്പാടുമുള്ള മോട്ടോജിപി ആരാധകർക്കും നിരാശ നൽകുന്ന വാർത്തയുമാണിത്​. വാലൻറീനോ വളരെയധികം കഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പൂർണമായി ആരോഗ്യം വീണ്ടെടുക്കു​മെന്നാണ്​ പ്രതീക്ഷ'-യമഹ ബോസ് ലിൻ ജാർവിസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.