വിലയും കരുത്തും കുറച്ച് ഥാർ; ഞെട്ടിക്കാൻ മഹീന്ദ്ര

വാഹന പ്രേമികളുടെ ഹരമായ മഹീന്ദ്ര ഥാറിന്‍റെ വില കുറഞ്ഞ 2 വീൽ ഡ്രൈവ് മോഡൽ എത്തുന്നു. 2023 ആദ്യത്തോടെ വാഹനം പുറത്തിറക്കുമെന്നാണ് റിപോർട്ട്. നിലവിൽ മരാസോയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ എഞ്ചിനാവും പുതിയ ഥാറിലുണ്ടാവുക. മാനുവൽ ഗിയർ ബോക്സുമായി എത്തുന്ന വാഹനത്തിന് ഫോർ വീൽ ഡ്രൈവ് മോഡൽ ഉണ്ടാവില്ല.


നിലവിലെ ഥാറിൽ നിന്ന് 100 കിലോയോളം ഭാരം കുറയും. നീളത്തിലും വീതിയിലും മാറ്റങ്ങളില്ല. വലിപ്പം കുറഞ്ഞ ടയറുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ, വാഹനത്തിന്‍റെ അടിസ്ഥാന രൂപത്തിന് യാതൊരു മാറ്റവും ഉണ്ടാവില്ലായെന്നാണ് പ്രതീക്ഷ. നിലവിൽ 13.59 ലക്ഷം രൂപ മുതൽ 16.29 ലക്ഷം രൂപ വരെയാണ് ഥാറിന്‍റെ എക്സ്-ഷോറൂം വില.

വരാനിരിക്കുന്ന മോഡലിന് 11-12 ലക്ഷം രൂപക്ക് ഇടയിൽ വില വരുമെന്നാണ് കരുതുന്നത്. ചെറിയ എഞ്ചിനാവുന്നതോടെ നികുതിയിളവുകൾ കിട്ടുകയും ഇതിലൂടെ വാഹനത്തിന്‍റെ വില കുറക്കാമെന്നുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ വിപണിയിൽ പുതു ചലനം ഉണ്ടാക്കാനാവുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. നിലവിലുള്ള 2.2 ലിറ്റർ ഡീസൽ, 2.0ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിലെ മോഡൽ തുടരും. ഡീസൽ, പെട്രോൾ എഞ്ചിനുകളോടെ ഓൾ വീൽ ഡ്രൈവ് ഥാർ നിലവിൽ വിപണി അടക്കി വാഴുന്നുണ്ട്.


രണ്ട് ലിറ്റർ എം സ്റ്റാലിയൻ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനുമാണിവ. 150 ബി.എച്ച്.പി കരുത്തും 320 എൻ.എം ടോർക്കുമാണ് പെട്രോൾ എഞ്ചിനുള്ളത്. 130 ബി.എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഡീസൽ എഞ്ചിനും ഉൽപാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോ മാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകൾ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുമുണ്ട്. ലാഡർ ഓൺ ഫ്രെയിം ഷാസിയോടെയെത്തിയ ഥാർ സോഫ്റ്റ് ടോപ്പ്, ഹാർഡ് ടോപ്പ് മോഡലുകളിൽ ലഭ്യമാണ്.

Tags:    
News Summary - More affordable Mahindra Thar 2-Wheel Drive in pipeline, launch early 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.