വമ്പിച്ച വിലക്കുറവുമായി മാരുതി; ബലേനോ, ബ്രെസ്സ, സ്വിഫ്​റ്റ്​ മോഡലുകൾക്ക്​ ബാധകം

കോവിഡ്​ പ്രതിസന്ധികാലത്ത്​ വമ്പിച്ച വിലക്കിഴിവുമായി മാരുതി സുസുകി. രാജ്യത്തെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി കമ്പനിയുടെ വിവിധ മോഡലുകൾ വില കുറച്ച്​ വിൽക്കും. മാരുതിയുടെ നെക്​സ, അരീന ഡീലർഷിപ്പുകളിൽ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്​കൗണ്ട്​, മുൻകൂർ ക്യാഷ് ഡിസ്​കൗണ്ട് എന്നിവ വഴിയാണ്​ ആനുകൂല്യങ്ങൾ നൽകുന്നത്​. 2021 മേയിലായിരിക്കും വിലക്കിഴിവ്​ ബാധകമായിരിക്കുക.

നെക്​സ

മാരുതിയുടെ ഇഗ്നിസ് മോഡലിന്​ 15,000 രൂപ എക്സ്ചേഞ്ച് ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്​. 3,000 രൂപ കോർപ്പറേറ്റ് കിഴിവ്, 12,500 രൂപ വരെ ക്യാഷ് ഡിസ്​കൗണ്ട് എന്നിവയും ഇഗ്​നിസിന്​ ലഭിക്കും. 3,000 രൂപ കോർപ്പറേറ്റ് കിഴിവിലും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലും 12,500 രൂപ വരെ ക്യാഷ് ഡിസ്​കൗണ്ടിലും ബലെനോയും ലഭ്യമാണ്. എസ്-ക്രോസിന് 15,000 രൂപ ക്യാഷ് ഡിസ്​കൗണ്ടും 5,000 രൂപ കോർപ്പറേറ്റ് ഡിസ്​കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്​ദാനം ചെയ്യുന്നുണ്ട്​. പ്രീമിയം സെഡാനായ സിയാസിന്​ 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ മുൻകൂർ ക്യാഷ് ഡിസ്​കൗണ്ട്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്​കൗണ്ട് എന്നിവ നൽകും. സിയാസി​െൻറ എക്സ്എൽ 6 വേരിയൻറിന്​ 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്​കൗണ്ട്​ മാത്രമാണ്​ വാഗ്​ദാനം ചെയ്യുന്നത്​.

അരീന

മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റി​െൻറ എല്ലാ മോഡലുകളും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്​കൗണ്ടും വാഗ്​ദാനം ചെയ്യുന്നു. വാഗൺ ആറിന്​ 15,000 രൂപ എക്സ്ചേഞ്ച് ബോണസും 8,000 രൂപ ക്യാഷ് ഡിസ്​കൗണ്ടും ലഭ്യമാണ്. മോഡലിന്റെ സി‌എൻ‌ജി പതിപ്പുകൾ‌ക്ക് 5,000 രൂപ അധിക കിഴിവ് ലഭിക്കും. എൻ‌ട്രി ലെവൽ ഇക്കോ മോഡലിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്​കൗണ്ടും നൽകുന്നുണ്ട്​. ഹാച്ച്ബാക്കിന്റെ എൽ‌എക്‌സി ട്രിം 20,000 രൂപ അധിക കിഴിവോടെ ലഭ്യമാണ്. ജനപ്രിയ വിറ്റാര ബ്രെസയുടെ ഇസഡ്എക്​സ്​ഐ പ്ലസ്​, ഇസഡ്എക്​സ്​ഐ വേരിയൻറുകൾ 20,000 രൂപ ക്യാഷ് ഡിസ്​കൗണ്ടുമായി ലഭ്യമാണ്. മോഡലിന്റെ വിഎക്​സ്​ഐ, എൽഎക്​സ്​ഐ പതിപ്പുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.