എൻട്രി ലെവൽ കാറുകൾക്ക്​ വമ്പൻ ഓഫറുകൾ; ആൾട്ടോ, എസ്-പ്രെസോ, സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് 62,000 രൂപ വരെ വിലക്കിഴിവുമായി മാരുതി

ൻട്രി ലെവൽ കാറുകൾക്ക്​ ഗംഭീര ഓഫർ പ്രഖ്യാപിച്ച്​ മാരുതി സുസുകി. ന്യൂയർ ഓഫറിനു പിന്നാലെ ഫെബ്രുവരി ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ആൾട്ടോ K10, എസ്-പ്രെസോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകൾക്ക് 62,000 രൂപ വരെ വിലക്കിഴിവാണ് മാരുതി സുസുകി അരീന ഷോറൂമുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഓഫറിലെ ആനുകൂല്യങ്ങൾ.

ആൾട്ടോ K10

മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പുകൾക്ക് ഈ മാസം മൊത്തത്തിൽ 62,000 രൂപ വരെയാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം സിഎൻജി വേരിയൻ്റുകൾക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.


ഇതിൽ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ K10 പതിപ്പിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് കാറിലുള്ളത്. രാജ്യത്തെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ റെനോ ക്വിഡുമായാണ് മത്സരിക്കുന്നത്.


എസ്-പ്രെസോ

എസ്-പ്രെസോയ്ക്ക് 61,000 രൂപ വരെ ഓഫറാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പെട്രോൾ വേരിയൻ്റുകൾക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. അതേസമയം സിഎൻജി വേരിയൻ്റുകൾക്ക് 39,000 രൂപ വരെ കിഴിവുകൾ ലഭിക്കും. അതിൽ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടുമായാണ് ഉപയോഗപ്പെടുത്താനാവുന്നത്.


വാഗൺ ആർ

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി ഹാച്ച്ബാക്കായ വാഗൺ ആർ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് കാറിന്റെ എഎംടി വേരിയൻ്റുകളിൽ 61,000 രൂപ വരെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം. അതിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടുമായാണ് കിട്ടുക. മാനുവൽ വേരിയൻ്റുകളിൽ 56,000 രൂപ ലാഭിക്കാം. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപ കോർപറേറ്റ് ബോണസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.


സെലേറിയോ

മാരുതി സുസുകി സെലേറിയോയ്ക്ക് അതിൻ്റെ എല്ലാ പെട്രോൾ വേരിയൻ്റുകളിൽ 61,000 രൂപ വരെ ഓഫറുകൾ ഉപയോഗപ്പെടുത്താനാവും. അതിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടുമായാണ് കിട്ടുക. എന്നാൽ, സിഎൻജി വേരിയന്റാണ് നോക്കുന്നതെങ്കിൽ പരമാവധി 39,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.


സ്വിഫ്റ്റ്​

ജനപ്രിയ മോഡലായ സ്വിഫ്റ്റിലും ഗംഭീര ഓഫറുകളാണ് മാരുതി ഒരുക്കിയിട്ടുള്ളത്. അതിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം സ്വിഫ്റ്റിന് ഈ മാസം മൊത്തം 42,000 രൂപയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം. സിഎൻജി വേരിയൻ്റുകൾക്ക് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപറേറ്റ് ബോണസും ലഭിക്കും. എന്നാൽ, ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല.


ഡിസയർ

സ്വിഫ്റ്റിൻ്റെ കോംപാക്‌ട് സെഡാൻ പതിപ്പായ മാരുതി സുസുകി ഡിസയറിന് 37,000 രൂപ വരെ കിഴിവ് ലഭിക്കും. 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെയാണ് മൊത്തം ആനുകൂല്യങ്ങൾ നൽകിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസത്തെ പോലെ ബ്രെസ എസ്‌യുവിയിലും എർട്ടിഗ എംപിവിയിലും ആനുകൂല്യങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Maruti Suzuki February Discounts Alto K10, Wagon R, Swift, Grand Vitara And Fronx Available At Reduced Prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.