ഇന്ത്യൻ വാഹന വിപണികളിലെ ഏറ്റവും ശക്തരായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കരുത്തുറ്റ എസ്.യു.വികളിൽ ഒന്നായ മഹീന്ദ്ര ഥാർ റോക്‌സ് പുതിയ ഫീച്ചറുകളോടെ മാർക്കറ്റിൽ അവതരിപ്പിച്ചു. ഇതിന്റെ എ.എക്സ് 7 എൽ വേരിയന്റ് ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തു. ഇതോടെ, 4-ചാനൽ ഇമ്മേഴ്‌സീവ് ഓഡിയോ സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഉപയോഗിക്കുന്ന ആദ്യത്തെ ആഗോള എസ്.യു.വിയായി മഹീന്ദ്ര ഥാർ റോക്സ് മാറി.
ഇതോടെ വാഹനം കൂടുതൽ സുരക്ഷാ നൽകുന്നതോടൊപ്പം യാത്രകൾ കൂടുതൽ അനന്തകാരമാക്കും. ബി.ഇ 6, എക്സ്.ഇ.വി 9ഇ ബോൺ ഇലക്ട്രിക് മഹീന്ദ്ര എസ്‌യുവികളിലും ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഇനിമുതൽ ഥാർ റോക്സിന്റെ ടോപ്പ്-എൻഡ് വേരിയന്റായ എ.എക്സ് 7 എൽ ഇപ്പോൾ ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തോടൊപ്പം ലഭ്യമാണ്. ഈ നൂതന ഓഡിയോ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്.യു.വിയാണിത്. ഡോൾബി ലബോറട്ടറീസുമായുള്ള മഹീന്ദ്രയുടെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ.
ഥാർ റോക്സിന്റെ അപ്‌ഡേറ്റ് ചെയ്‌ത മോഡലിൽ ഇപ്പോൾ 9-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സജ്ജീകരണവും 4-ചാനൽ ഡോൾബി അറ്റ്‌മോസ് പിന്തുണയും ഉണ്ട്. ഈ സജ്ജീകരണം 3D ശബ്‌ദ അനുഭവം ഉറപ്പാക്കുകയും ഓഡിയോ, ക്യാബിനുള്ളിൽ നിങ്ങളുടെ ചുറ്റും സഞ്ചരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. കൂടാതെ, മഹീന്ദ്ര ഗാന മ്യൂസിക് സ്ട്രീമിംഗ് ആപ്പിനുള്ള ബിൽറ്റ്-ഇൻ പിന്തുണയും ഥാർ റോക്സ് വാഗ്‌ദാനം ചെയ്യുന്നു.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഥാർ റോക്സിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 6-വേ പവർഡ് ഡ്രൈവർ സീറ്റ് എന്നിവയുമായാണ് മഹീന്ദ്ര ഥാർ റോക്‌സ് വരുന്നത്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അ.ഡി.അ.എസ്), 360-ഡിഗ്രി ക്യാമറകൾ തുടങ്ങിയ നൂതന സുരക്ഷ സവിശേഷതകളും ഉയർന്ന സ്പെക്ക് വേരിയന്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 മഹീന്ദ്ര ഥാർ റോക്സ് 2 വീൽ ഡ്രൈവ് 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, റിയർ വീൽ ഡ്രൈവ് അല്ലെങ്കിൽ 4×4 ഓപ്ഷനുകളുള്ള 2.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 162 ബി.എച്ച്.പി കരുത്തും 330 എൻ.എം ടോർക്കും അവകാശപ്പെടുമ്പോൾ, 2.2 ലിറ്റർ എൻജിൻ 152 ബി.എച്ച്.പി കരുത്തും 330 എൻഎം ടോർക്കും സൃഷ്‍ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.