ഥാറിന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര; 40,000 രൂപവരെ വിലക്കിഴിവിൽ വാഹനം വാങ്ങാം

ജനപ്രിയ എസ്.യു.വിയായ ഥാറിന് ഉൾപ്പടെ വമ്പൻ ഓഫർ പ്രഖ്യാപിച്ച് മഹീന്ദ്ര. തങ്ങളുടെ എസ്‌.യു.വി ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 72,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌.യു.വിയായ മഹീന്ദ്ര ഥാര്‍ ഇപ്പോള്‍ 40,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം.

ഥാര്‍ 4WD പതിപ്പിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്കാണ് 40,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഥാറിനെക്കൂടാതെ മരാസോ, ബൊലേറോ, ബൊലേറോ നിയോ, എക്സ്.യു.വി 300 എന്നിവയ്ക്കും വിലക്കിഴിവുണ്ട്. മരാസോ എംപിവിക്ക് ഈ മാസം 72,000 രൂപ വരെ കിഴിവ് ലഭിക്കും. ടോപ്പ്-സ്പെക്ക് M6 വേരിയന്റിലാണ് ക്യാഷ് ഡിസ്കൗണ്ട് ഉണ്ടാവുക. അതേസമയം മിഡ്-സ്പെക്ക് M4+, ബേസ് M2 വേരിയന്റുകൾക്ക് യഥാക്രമം 34,000 രൂപയും 58,000 രൂപയും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും.

ബൊലേറോ എസ്‌യുവിക്ക് ഈ മാസത്തിൽ 66,000 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്പെക്ക് B6(O) വേരിയന്റിന്, ഉപഭോക്താക്കൾക്ക് 51,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ ആക്‌സസറികളും ലഭിക്കും. അതേസമയം, മിഡ്-സ്പെക്ക് ബി6, എൻട്രി ലെവൽ ബി4 വേരിയന്റുകൾക്ക് യഥാക്രമം 24,000 രൂപയും 37,000 രൂപയും മൊത്തം കിഴിവ് ലഭിക്കും.

അതുപോലെത്തന്നെ 52,000 രൂപ വരെ ആനുകൂല്യങ്ങളോടെ എക്സ്.യു.വി 300 ഉം ഈ മാസം സ്വന്തമാക്കാം. എക്സ്.യു.വി 300-ന്റെ W8 ഡീസൽ വേരിയന്റിൽ ഉപഭോക്താക്കൾക്ക് ഈ പരമാവധി കിഴിവ് ലഭിക്കും. അതിൽ 42,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വിലമതിക്കുന്ന ആക്‌സസറികളും ഉൾപ്പെടുന്നു. അതേസമയം, W8(O), W6 ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 22,000 രൂപയും 10,000 രൂപയും വരെ കിഴിവുകൾ ലഭിക്കും. പെട്രോൾ വേരിയന്റുകളിലേക്ക് വരുമ്പോൾ, W8 (O) ന് 25,000 രൂപ കിഴിവ് ലഭിക്കുന്നു, അതേസമയം W8, W6 വേരിയന്റുകൾക്ക് 20,000 രൂപ കിഴിവ് ലഭിക്കും.

ബൊലേറോ നിയോക്ക് 36,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 12,000 രൂപ വിലമതിക്കുന്ന ആക്‌സസറികളും ഉൾപ്പെടുന്ന പാക്കേജാണുള്ളത്. ഉയർന്ന സ്‌പെക്ക് N10, N10 (O) വേരിയന്റുകളിൽ 48,000 രൂപ വരെ മൊത്തം കിഴിവോടെ ബൊലേറോ നിയോ ലഭ്യമാണ്. അതേസമയം, അതിന്റെ മിഡ്-സ്പെക്ക്, എൻട്രി ലെവൽ N8, N4 വേരിയന്റുകൾക്ക് യഥാക്രമം 30,000 രൂപയും 22,000 രൂപയും കിഴിവ് ലഭിക്കും.

Tags:    
News Summary - Mahindra Thar 4X4 gets Rs 40,000 discount this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.